Advertisment

ഗവര്‍ണറുടെ ലക്ഷ്യം സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുകയെന്നത് മാത്രം. ക്യാംപസുകളെ കാവിവല്‍ക്കരിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ല. ഹൈക്കോടതി വിധിയെയും ഭരണഘടനയെയും ഗവർണർ വെല്ലുവിളിക്കുകയാണെന്ന് എം.വി ഗോവിന്ദന്‍

New Update
mv govindan master-2

തിരുവനന്തപുരം: സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും ക്യാംപസുകളെ കാവിവല്‍ക്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

Advertisment

ഹൈക്കോടതി വിധിയെയും ഭരണഘടനാപരമായ എല്ലാറ്റിനേയും വെല്ലുവിളിക്കുകയാണ് ഗവര്‍ണറെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആര്‍എസ്എസ് കാവിവല്‍ക്കരണത്തിനായി ഗവര്‍ണറെ ഉപയോഗിക്കുന്നു. ഗവര്‍ണറുടെ ഈ നടപടി സംബന്ധിച്ച് യുഡിഎഫുകാരുടെ നിലപാട് അറിയാന്‍ താല്‍പ്പര്യമുണ്ട്.

ആദ്യം യുഡിഎഫുകാരെയായിരുന്നു ചില സംഘപരിവാര്‍ വിഭാഗത്തോടൊപ്പം ഇത്തരം പോസ്റ്റുകളില്‍ ഗവര്‍ണര്‍ നിയമിച്ചിരുന്നത്.

അങ്ങനെ നിയമിച്ചപ്പോള്‍ അവര്‍ക്ക് വലിയ സന്തോഷമായി. കാരണം ഇടതുപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്നവരെയും പുരോഗമന സമീപനങ്ങള്‍ ഉള്‍ക്കൊള്ളുന്നവരേയും ഒഴിവാക്കി ആര്‍എസ്എസുകാരെ മാത്രമല്ല ഞങ്ങളെക്കൂടി പരിഗണിക്കുന്നു എന്നതായിരുന്നു യുഡിഎഫിന്റെ ധാരണ.

ആ ധാരണ ഇപ്പോഴും അവര്‍ക്കുണ്ടോ? ഈ നിലപാടിനോടുള്ള അവരുടെ സമീപനമെന്താണെന്ന് വ്യക്തമാക്കണം, എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

 

 

Advertisment