ക്ഷ​ണി​ച്ചാ​ൽ ബി​ജെ​പി​യി​ൽ പോ​കാ​ൻ പി​ണ​റാ​യി നി​ങ്ങ​ളു​ടെ അ​ടി​മ​യ​ല്ല. പി​ണ​റാ​യി മ​ധ്യ​പ്ര​ദേ​ശി​ൽ പ​രി​പാ​ടി​ക്ക് പോ​യ​പ്പോ​ൾ ത​ല​ക്ക് വി​ല പ​റ​ഞ്ഞ​വ​രാ​ണ് ബി​ജെ​പി​ക്കാ​ർ. സി​പി​എ​മ്മി​ന്‍റേത് എന്നും ഉ​റ​ച്ച മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ട്; പി​ണ​റാ​യി വി​ജ​യ​നെ എ​ൻ​ഡി​എ​യി​ലേ​യ്ക്ക് സ്വാ​ഗ​തം ചെ​യ്ത കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്താ​വ​ലേ​യ്ക്ക് എം.​വി. ജ​യ​രാ​ജ​ന്റെ മ​റു​പ​ടി​

New Update
v

കണ്ണൂർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ എ​ൻ​ഡി​എ​യി​ലേ​യ്ക്ക് സ്വാ​ഗ​തം ചെ​യ്ത കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്താ​വ​ലേ​യ്ക്ക് മ​റു​പ​ടി​യു​മാ​യി സി​പി​എം നേ​താ​വ് എം.​വി. ജ​യ​രാ​ജ​ൻ. 

Advertisment

ക്ഷ​ണി​ച്ചാ​ൽ ബി​ജെ​പി​യി​ൽ പോ​കാ​ൻ പി​ണ​റാ​യി നി​ങ്ങ​ളു​ടെ അ​ടി​മ​യ​ല്ലെ​ന്നാ​ണ് ജ​യ​രാ​ജ​ൻ പ​റ​ഞ്ഞ​ത്. പി​ണ​റാ​യി മ​ധ്യ​പ്ര​ദേ​ശി​ൽ പ​രി​പാ​ടി​ക്ക് പോ​യ​പ്പോ​ൾ ത​ല​ക്ക് വി​ല പ​റ​ഞ്ഞ​വ​രാ​ണ് ബി​ജെ​പി​ക്കാ​ർ.

ഉ​റ​ച്ച മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ടാ​ണ് സി​പി​എ​മ്മി​ന്‍റെ​തെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. ഷാ​ജി​ക്ക് ക​ണ്ടാ​മൃ​ഗ​ത്തേ​ക്കാ​ൾ വ​ലി​യ തൊ​ലി​ക്ക​ട്ടി​യാ​ണെ​ന്നും ഷാ​ജി​യു​ടെ മു​ന്നി​ൽ കാ​ണ്ടാ​മൃ​ഗം കൈ ​കൂ​പ്പി ന​മ​സ്ക​രി​ക്കു​മെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

പി​എ മു​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ജ​യ​രാ​ജ​ൻ. രാം​ദാ​സ് അ​ത്താ​വ​ലെ​യ്ക്കെ​തി​രെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 

കേ​ന്ദ്ര​ത്തി​ന്‍റെ പ​ണം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മാ​ക​ണം എ​ന്ന കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണെ​ന്നും കേ​ര​ള​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹ​ത്തി​ന് അ​റി​യി​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Advertisment