New Update
/sathyam/media/media_files/2024/11/10/IxhR14soS72qSJmhmbUH.jpg)
കണ്ണൂര്‍: എ ഡി എം കൈക്കൂലി വാങ്ങിയോ എന്നതിൽ രണ്ടഭിപ്രായമുണ്ടെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജൻ. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ഒരു പക്ഷം പറയുന്നു എ ഡി എം കൈക്കൂലി വാങ്ങില്ലെന്ന് പറയുന്നവരുമുണ്ട്. സത്യം ജനങ്ങൾക്ക് അറിയണമെന്ന് ജയരാജന്‍ വ്യക്തമാക്കി.
Advertisment
സമഗ്രമായ അന്വേഷണം വേണമെന്നാണ് പാർട്ടി നിലപാടെന്ന് എം വി ജയരാജൻ പറഞ്ഞു. ദിവ്യയെയോ നവീൻ ബാബുവിന്റെ കുടുംബത്തെയോ തള്ളുകയോ, കൊള്ളുകയോ ചെയ്യേണ്ട പ്രശ്നമല്ല. പാർട്ടി നടപടി അംഗീകരിക്കുന്നുവെന്ന് ദിവ്യ വ്യക്തമാക്കിയിട്ടുണ്ട്.
ദിവ്യ പറയാത്ത കാര്യം പറഞ്ഞുവെന്ന് പ്രചരിപ്പിക്കുകയാണന്നും ജയരാജൻ പറഞ്ഞു.