/sathyam/media/media_files/kzdUdvzvNcZWFmCDc7Uj.jpg)
കണ്ണൂര്‍: പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് സുപ്രധാന പങ്കുവഹിച്ച ആളാണ് ചടയന്‍ ഗോവിന്ദനെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ചടയന്‍ ദിനത്തില്‍ സിപിഎം നേതാക്കള്‍ തമ്മിലടിക്കുന്നു എന്ന വാര്‍ത്തവരുമെന്ന് താന്‍ ഭയപ്പെടുന്നു.
പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്കായി സിപിഎം നേതാക്കള്‍ കസേര ഒരുക്കി. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അത് കാണുന്ന മാധ്യമപ്രവര്‍ത്തകര്‍ ചടയന്‍ അനുസ്മരണ ദിനത്തില്‍ സിപിഎം നേതാക്കള്‍ കസേരയുമായി തമ്മിലടിക്കുന്നുവെന്ന് വാര്‍ത്ത നല്‍കിയേക്കാമെന്ന് എം വി ജയരാജന്‍ പറഞ്ഞു.
സിപിഎമ്മിനെതിരെ വാര്‍ത്ത നല്‍കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ മത്സരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി .
മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യുന്ന സമീപനമാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ ഇപ്പോള്‍ നടത്തുന്നത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ എല്ലാവരും ഒരുമിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us