പത്ത് വർഷം മുമ്പ് മരിച്ചയാളുടെ പേരിൽ സീറ്റ് ബെൽറ്റ് ഇടാത്തതിന് പിഴ ! വീണ്ടും കുരിക്കിലായി മോട്ടോർ വാഹന വകുപ്പ്

New Update
mvd fine

മലപ്പുറം: പത്ത് വർഷം മുമ്പ് മരിച്ച സ്ത്രീക്ക് സീറ്റ് ബെൽറ്റ് ഇടാത്തതിന്‍റെ പേരിൽ പിഴ അടക്കാൻ നോട്ടീസ് അയച്ച് മോട്ടോർ വാഹന വകുപ്പ്. സ്ത്രീയുടെ ഭർത്താവും പാണ്ടികശാല അബൂദാബിപ്പടി സ്വദേശിയുമായ പള്ളിയാലിൽ മൂസ ഹാജിയാണ് പരാതിക്കാരൻ.

Advertisment

കഴിഞ്ഞ മാസം 29ന് കോഴിക്കോട് നടക്കാവിൽ KL10 AL1858 എന്ന വാഹനത്തിൽ സീറ്റ് ബെൽറ്റ് ഇല്ലാതെ സഞ്ചരിച്ചു എന്ന പേരിൽ കോട്ടക്കൽ പറമ്പിലങ്ങാടിയിലുള്ള ആർ.ടി.ഒ ഓഫിസിൽ നിന്നാണ് തപാൽ വഴി പിഴ അടക്കാനുള്ള നോട്ടീസ് വന്നത്.

കാമറയിൽ പതിഞ്ഞതായി ലഭിച്ച ഫോട്ടോ അവ്യക്തമാണ്. തന്‍റേയോ, ഭാര്യയുടേയോ, മക്കളുടേയോ പേരിൽ യാതൊരു വിധ വാഹനങ്ങളും ഇല്ല. ഇതുമായി ബന്ധപ്പെട്ട് വളാഞ്ചേരി പൊലീസിനും മലപ്പുറം ആർ.ടി.ഒക്കും പരാതി നൽകിയിട്ടുണ്ടെന്നും മൂസ ഹാജി പറഞ്ഞു.

Advertisment