New Update
/sathyam/media/media_files/sdxz7NUsBJvIYdNMNdK0.jpg)
കൊച്ചി : കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ വിജിലൻസ് പിടികൂടി.
Advertisment
ആലുവ ജോ. ആർ ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ താഹിറുദ്ദീനാണ് പിടിയിലായത്.
ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരിൽ നിന്ന് 7000 രൂപ വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം ഇയാളെ പിടി കൂടിയത്.
വൈകിട്ട് 5.30 യോടെയാണ് സംഭവം. ആലുവ പാലസിന് സമീപം സ്വകാര്യ വാഹനത്തിൽ വച്ചായിരുന്നു പണം കൈപറ്റിയത്.
വിജിലൻസ് ഡി.വൈ.എസ്.പി ജയരാജിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് താഹിറുദ്ദീൻ പിടിയിലായത്.