മൈസൂരു ദസറ ഉത്സവത്തിന് തുടക്കം. വിവാദങ്ങളെ കാറ്റിൽ പറത്തി ബുക്കർ പ്രൈസ് ജേതാവ് ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു

നേരത്തെ ഹിന്ദു അല്ലാത്ത ഒരാളെ ഉദ്ഘാടനത്തിന് ക്ഷണിച്ചതിന്റെ പേരില്‍ കര്‍ണാടക സര്‍ക്കാറിനെതിരെ വിവിധ കോണുകളില്‍ നിന്നും എതിർപ്പ് ഉയര്‍ന്നിരുന്നു. 

New Update
photos(50)

മൈസൂരു: വിവാദങ്ങള്‍ക്കിടെ മൈസൂരു ദസറ ഉത്സവത്തിന് തുടക്കം. മൈസൂരുവിന്റെയും രാജകുടുംബത്തിന്റെയും പ്രധാന ദേവതയായ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹത്തിൽ പുഷ്പാർച്ചന നടത്തി എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. 

Advertisment

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മൈസൂരു ജില്ലാ ചുതലയുള്ള മന്ത്രി എച്ച്.സി മഹാദേവപ്പ, ടൂറിസം വകുപ്പ് മന്ത്രി എച്ച്.കെ പാട്ടീല്‍, മന്ത്രിമരായ കെ.എച്ച് മുനിയപ്പ, കെ.വെങ്കടേഷ് ചാമുണ്ഡേശ്വരം എം.എല്‍.എ ജി.ടി ദേവഗൗഡ എന്നിവര്‍ പങ്കടുത്തു.


ഉദ്ഘാടനത്തിനു മുന്നോടിയായി മുഖ്യമന്ത്രി സിദ്ധരാമയ്യയും മറ്റ് വിശിഷ്ട വ്യക്തികളും ചേര്‍ന്ന് ചാമുണ്ഡേശ്വരി ക്ഷേത്രം സന്ദർശിച്ചു. 


നേരത്തെ ഹിന്ദു അല്ലാത്ത ഒരാളെ ഉദ്ഘാടനത്തിന് ക്ഷണിച്ചതിന്റെ പേരില്‍ കര്‍ണാടക സര്‍ക്കാറിനെതിരെ വിവിധ കോണുകളില്‍ നിന്നും എതിർപ്പ് ഉയര്‍ന്നിരുന്നു. 

ദസറ ഉദ്ഘാടനം ചെയ്യാൻ ബാനു മുഷ്താഖിനെ ക്ഷണിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി വെള്ളിയാഴ്ച സുപ്രിം കോടതി തള്ളിയിരുന്നു.


നാടൻ കലാരൂപങ്ങളാൽ സമ്പന്നമായ ദസറ ഉത്സവം കർണാടകയുടെ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്നതാണ്. 


വിനോദസഞ്ചാരികൾ ഉൾപ്പെടെ വലിയ ജനക്കൂട്ടത്തെ ആകർഷിക്കുന്നതാണ് ദസറ ആഘോഷങ്ങൾ. ഭക്ഷ്യമേള, പുഷ്പമേള, സാംസ്കാരിക പരിപാടികൾ, കർഷക ദസറ, വനിതാ ദസറ, യുവ ദസറ, കുട്ടികളുടെ ദസറ, കവിതാ പാരായണം തുടങ്ങി നിരവധി പരിപാടികൾ ഇതിന്റെ ഭാഗമായി നടത്തുന്നു.

Advertisment