/sathyam/media/media_files/2025/11/18/1001414784-2025-11-18-14-45-51.jpg)
തിരുവനന്തപുരം : തദ്ദേത്തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ തലസ്ഥാനത്തെ ഡി.സി.സി അദ്ധ്യക്ഷ സ്ഥാനമൊഴിയാൻ താൽപര്യം പ്രകടിപ്പിച്ച് വീണ്ടും നൽകിയ രാജിക്കത്ത് കെ.പി.സി.സി തള്ളി.
മൂന്നാം തവണയാണ് ശക്തന്റെ രാജിക്കത്ത് കെ.പി.സി.സി നേതൃത്വം തള്ളിക്കളയുന്നത്.
ശക്തൻ ഡി.സി.സി അദ്ധ്യക്ഷപദവി രാജിവെച്ചെന്ന് മാധ്യമങ്ങൾ വാർത്ത നൽകിയതോടെ കെ.പി.സി.സി നടത്തിയ ചർച്ചയിൽ അദ്ദേഹം വഴങ്ങുകയും രാജിവാർത്ത നിഷേധിക്കുകയും ചെയ്തുവെങ്കിലും രാജി അഭ്യൂഹം ശക്തമായി തന്നെ നിലനിൽക്കുകയാണ്.
മുൻ ഡി.സി.സി അദ്ധ്യക്ഷൻ പാലോട് രവി ഫോൺ വിളി വിവാദത്തെ തുടർന്ന് രാജിവെച്ചതോടെയാണ് കെ.പി.സി.സി ഉപാദ്ധ്യ;ക്ഷനായിരുന്ന ശക്തന് ഡി.സി.സി അദ്ധ്യക്ഷന്റെ താൽക്കാലിക ചുമതല നൽകിയത്.
പുന:സംഘടനയുടെ ഭാഗമായി ജില്ലകളിൽ പുതിയ .സി.സി അദ്ധ്യക്ഷൻമാരെ നിയമിക്കുമ്പോൾ ശക്തന് പദവി ഒഴിയാമെന്നായിരുന്നു കെ.പി.സി.സി നേതൃത്വം നൽകിയ വാഗ്ദാനം.
എന്നാൽ പിന്നീട് ഡി.സി.സി അദ്ധ്യക്ഷൻമാരുടെ നിയമനത്തിൽ തർക്കം തുടരുകയും മാരത്തോൺ ചർച്ചകളിൽ പോലും സമവായം കാണാനാവുകയും ചെയ്യാഞ്ഞതോടെ അവരുടെ നിയമനം വൈകുകയായിരുന്നു. ഇതോടെ ശക്തൻ ഇടഞ്ഞു.
ഒന്നിലധികം തവണ തന്റെ അസൗകര്യം പരിഗണിച്ച് രാജിവെയ്ക്കാൻ അനുവദിക്കണമെന്ന് കൊ.പി.സി.സിയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പാർട്ടി നേതൃത്വം ആവശ്യം തള്ളിയതോടെ മൂന്ന് തവണയാണ് രാജിക്കത്ത് നൽകിയത്.
തനിക്ക് കെ.പി.സി.സി ഉപാദ്ധ്യക്ഷ സ്ഥാനം തിരികെ നൽകണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ നൽകിയ രാജിക്കത്തിലും കെ.പി.സി.സി അനുകൂല തീരുമാനം എടുത്തിട്ടില്ല. തദ്ദേശത്തിരഞ്ഞെടുപ്പു വരെ തുടരണമെന്നാണ് പാർട്ടി ശക്തനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ചിഹ്നമടക്കം കൊടുക്കുന്ന പ്രക്രിയയിൽ ഡി.സി.സി അദ്ധ്യക്ഷൻ തന്നെ ഒപ്പിടേണ്ടതിനാൽ അതിന്റെ ഇടയ്ക്ക് പുതിയ നിയമനം സാധ്യമല്ലെന്നും പാർട്ടി ശക്തനെ അറിയിച്ചിട്ടുണ്ട്.
1982ൽ നേമത്ത് നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ആദ്യം നിയമസഭയിലെത്തിയത്. പിന്നീട് രണ്ടുതവണ നേമത്ത് നിന്നും ഒരു തവണ കാട്ടാക്കടയിൽ നിന്നും ജയിച്ചു.
2004-06 വരെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു. 2011 മുതലുള്ള സർക്കാരിന്റെ കാലത്ത് ആദ്യം ഡെപ്യൂട്ടി സ്പീക്കറും പിന്നീട് സ്പീക്കറും ആയിരുന്നു.
നിലവിൽ കാട്ടാക്കടയിൽ നിന്നും നിയമസഭയിലേക്ക് മത്സരിക്കാനുള്ള താൽപര്യവും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us