New Update
/sathyam/media/media_files/2025/12/27/subrag-2025-12-27-17-32-06.jpg)
കോഴിക്കോട്: മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള എഐ ചിത്രം പ്രചരിപ്പിച്ചതില്‍ കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്‌മണ്യന്‍ നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്.
Advertisment
ഫേസ്ബുക്കില്‍ വിവാദ എഐ ചിത്രം പോസ്റ്റ് ചെയ്തത് താന്‍ ആയിരുന്നില്ലെന്നും അത് തന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ആളാണെന്നുമാണ് അദ്ദേഹത്തിന്റെ മൊഴി. ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.
ചിത്രം എഐ അല്ലെന്ന് സ്ഥിരീകരിച്ചതിനാലാണ് പോസ്റ്റ് ചെയ്തതെന്നായിരുന്നു മാധ്യമങ്ങളോട് സുബ്രഹ്‌മണ്യന്‍ ആദ്യം പ്രതികരിച്ചിരുന്നത്.
ഇന്ന് മാധ്യമങ്ങളേ കാണവേ ഒരു ചിത്രത്തിന് ഒരു പിശക് കണ്ടെന്നും അപ്പോള്‍ തന്നെ നീക്കം ചെയ്തുവെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന ആള്‍ തന്റെ അറിവോട് കൂടി തന്നെയാണ് ഇത് പോസ്റ്റ് ചെയ്തതെന്നും എന്‍ സുബ്രഹ്‌മണ്യന്‍ പൊലീസിന് മൊഴി നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us