New Update
/sathyam/media/media_files/2025/12/28/dogs-attacked-girl-2025-12-28-21-28-44.jpg)
കോഴിക്കോട്: നാദാപുരം അരൂരിൽ തെരുവ് നായകളുടെ അക്രമണത്തിൽ നിന്നും പെൺകുട്ടി രക്ഷപെട്ടത് തലനാരിഴക്ക്. പെൺകുട്ടി വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെയാണ് തെരുവ് നായ ആക്രമിക്കാൻ എത്തിയത്.
Advertisment
പ്രാണരക്ഷാർത്ഥം പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. അരൂരിൽ തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടി.
ദിവസങ്ങൾക്ക് മുമ്പ് അരൂർ കോട്ട് മുക്കിൽ വച്ച് കരാട്ടെ പരിശീലന ക്ലാസിലേക്ക് പോകുകയായിരുന്ന മറ്റൊരു കുട്ടിയെയും പട്ടിക്കൂട്ടം ആക്രമിക്കാൻ ശ്രമിച്ചിരുന്നു. കുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ചേർന്ന് നായകളെ ഓടിച്ചുവിട്ടതോടെയാണ് വലിയ അപകടം ഒഴിവായത്.
അരൂർ മേഖലയിൽ തെരുവ് നായകളുടെ എണ്ണം ക്രമാതീതമായി വർധിച്ചതായി നാട്ടുകാർ ആരോപിക്കുന്നു. ഇതിന് പുറമെ, കാട്ടുപന്നികളുടെ അതിക്രമവും പ്രദേശത്ത് രൂക്ഷമായിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us