പത്തനംതിട്ട നഗരസഭയില്‍ കൗണ്‍സിലര്‍മാരായി ദമ്പതികള്‍. ചരിത്രമെഴുതി ജെറി അലക്സും ബിജിമോള്‍ മാത്യുവും. ജെറി ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും കേരള കോണ്‍ഗ്രസ് എം പ്രതിനിധിയും. ബിജി എല്‍.ഡി.എഫ് സ്വതന്ത്ര!. ജയിച്ചത് ബി.ജെ.പി പിന്തുണയിലെന്ന് ആരോപണമുന്നയിച്ച് യു.ഡി.എഫ്

എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ബിജിമോൾ മാത്യു മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അട്ടമറി വിജയം നേടിയത്.

New Update
bijimolUntitledcR

പത്തനംതിട്ട: ദമ്പതികൾ കൗൺസിലറുമാരാവുന്നുവെന്ന അപൂർവ്വതയ്ക്ക് സാക്ഷിയായി പത്തനംതിട്ട നഗരസഭ. 

Advertisment

നഗരസഭ 16-ാം വാർഡ് കൗൺസിലറും ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ കേരളാ കോൺഗ്രസ് എമ്മിലെ ജെറി അലക്‌സും കുമ്പഴ 15-ാം വാർഡിൽ ഇന്നലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച അദ്ദേഹത്തിന്റെ ഭാര്യ ബിജിമോൾ മാത്യുവുമാണ് ചരിത്രത്തിന്റെ ഭാഗമാവുന്നത്


എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ബിജിമോൾ മാത്യു മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അട്ടമറി വിജയം നേടിയത്.

കഴിഞ്ഞ കൗൺസിലിൽ  വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്‌സണായിരുന്ന ബിജിയെ എൽ.ഡി.എഫിന് ഏറ്റവും വിജയ സാധ്യതയുള്ള സ്ഥാനാർഥി എന്ന നിലയ്ക്കാണ് ഉപതിരഞ്ഞെടുപ്പിൽ 15-ാം വാർഡിൽ എൽ.ഡി.എഫ് സ്വതന്ത്രയെന്ന നിലയിൽ സ്ഥാനാർത്ഥിയാക്കിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഇന്ദിരാമണിയമ്മയെന്ന സ്ഥാനാർത്ഥി സ്വതന്ത്രമായി മത്സരിച്ചു വിജയിക്കുകയായിരുന്നു. പിന്നീട് അവർ എൽ.ഡി.എഫിനൊപ്പം ചേർന്നു. തുടർന്ന് അവർ മരണപ്പെട്ടതോടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയായിരുന്നു.

വാർഡിൽ കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് കഴിഞ്ഞ തവണ ലഭിച്ചത് 93 വോട്ട് മാത്രമായിരുന്നു.


കോൺഗ്രസിന്റെ കുത്തക വാർഡ് നിലനിർത്താൻ തുടങ്ങിയ ആലോചന ബിജിമോളിൽ എത്തി നിന്നു. എന്നാൽ കഴിഞ്ഞ തവണ കേരളകോൺഗ്രസ് എമ്മിനെ പ്രതിനിധീകരിച്ചതു കൊണ്ട് തന്നെ പാർട്ടി അനുവാദം നൽകണമെന്ന കടമ്പയിൽ തട്ടി ചർച്ചകൾ സ്തംഭിച്ചു


തുടർന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ജേക്കബും നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈനുമായി നടത്തിയ ചർച്ചയിലാണ് സ്ഥാനാർത്ഥിത്വം ഉറപ്പിക്കപ്പെട്ടത്.

കേരളാ കോൺഗ്രസ് ചിഹ്നത്തിൽ മത്സരിച്ചാലുള്ള തിരിച്ചടി ഭയന്ന് മെഴുകുതിരി ചിഹ്നത്തിലാണ് എൽ.ഡി.എഫ് ബിജിമോളെ രംഗത്തിറക്കിയത്. എന്നാൽ കോൺഗ്രസ് അധ്യാപികയായ സോബി റെജിയെ സ്ഥാനാർഥിയാക്കി ചിട്ടയായ പ്രവർത്തനം നടത്തി. 


ഒരേ വീട്ടിൽ നിന്നും രണ്ട് കൗൺസിലറുമാർ ഉണ്ടാവുന്നതിനെപ്പറ്റി വോട്ടർമാർക്കിടയിൽ യു.ഡി.എഫ് പ്രചാരണവും കൊഴുപ്പിച്ചു. സോബി റെജി വിജയമുറപ്പിച്ചിരുന്നെങ്കിലും അവസാനവട്ട നീക്കങ്ങളിൽ ബിജിമോളും എൽ.ഡി.എഫ് സംഘടനാ സംവിധാനവും വിജയിക്കുകയായിരുന്നു


ഇത്തവണ 285 വോട്ടുകൾ എൽ.ഡി.എഫ് നേടിയപ്പോൾ യു.ഡി.എഫ് 282 വോട്ടുകളുമായി തൊട്ടുപിന്നില ഫിനീഷ് ചെയ്തു. എൻ.ഡി.എ സ്ഥാനാർത്ഥി പ്രിയാ സതീഷിന് 53 വോട്ടുകളാണ് ലഭിച്ചത്. ബി.ജെ.പിയുടെ സഹായമത്താടെയാണ് കോൺഗ്രസ് പരാജയപ്പെട്ടതെന്ന ആരോപണഗ യു.ഡി.എഫ് ഉയർത്തിയിട്ടുണ്ട്.

Advertisment