പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് 11ന് കൊച്ചിയിലെത്തും. എൻഡിഎ പൊതുസമ്മേളനത്തിലും ധീവരസഭ സുവർണ്ണജൂബിലിയിലും പങ്കെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പ് എൻ.ഡി.എ പ്രചാരണത്തിന് തുടക്കം കുറിക്കും. മോദിയുടെ വരവ് ആഘോഷമാക്കാനുളള തയാറെടുപ്പിൽ ബിജെപി

New Update
modi

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. മാർച്ച്  11ന് കൊച്ചിയിലാണ് പ്രധാനമന്ത്രി എത്തുക. ബിജെപി നയിക്കുന്ന എൻ.ഡി.എ മുന്നണിയുടെ പൊതുസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 

Advertisment

വൈകുന്നേരം ഏഴിന് മറൈൻ ഡ്രൈവിൽ നടക്കുന്ന അഖില കേരള ധീവര സഭയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. രാഷ്ട്രീയ പരിപാടികൾക്ക് പുറമേ റെയിൽവെയുടെ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുളള പ്രധാനമന്ത്രിയുടെ വരവ് ആഘോഷം ആക്കാനുളള തയാറെടുപ്പിലാണ് ബിജെപി സംസ്ഥാന നേതൃത്വം.  തിരുവനന്തപുരം നഗരസഭയിലെ വിജയികളെ അഭിനന്ദിക്കാൻ എത്തിയ പ്രധാനമന്ത്രി അവിടെ വെച്ച് ബിജെപിയുടെ പ്രചരണ പരിപാടിക്കും തുടക്കം കുറിച്ചിരുന്നു.

കൊച്ചിയിലെ എൻ.ഡി.എ പൊതുസമ്മേളനത്തോടെ പൂർണമായും തിരഞ്ഞെടുപ്പ് പ്രചരണത്തിലേക്കിറങ്ങാനാണ് ബിജെപിയുടെ തീരുമാനം.

Advertisment