/sathyam/media/media_files/TPQwbELIgDlGqv5q6oX1.jpg)
കോട്ടയം: പ്രഖ്യാപനങ്ങളെക്കാള്‍ പ്രവൃത്തിയില്‍ വിശ്വസിക്കുന്ന രാഷ്ട്രീയക്കാരനാണു പ്രധാന മന്ത്രി മോഡി. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനു ശേഷം ഉയര്‍ന്നു കേട്ട പ്രചാരണമായിരുന്നു മോഡി യുഗം അവസാനിക്കാന്‍ പോകുന്നുവെന്ന്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ടു ചോരി ആരോപണങ്ങള്‍ മോഡിയെ തകര്‍ത്തെറിയുമെന്നു പലരും പ്രതീക്ഷിച്ചു. ഫലം വന്നപ്പോള്‍ പ്രതിപക്ഷം ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലെ ചുരുങ്ങി.. വിജയാഘോഷത്തില്‍ 'ഛഠ് മയ്യ കീ ജയ്' എന്നു പറഞ്ഞാണു മോഡി പ്രസംഗം ആരംഭിച്ചത്.
/filters:format(webp)/sathyam/media/media_files/2025/11/19/narendra-modi-at-bihar-2025-11-19-19-20-04.jpg)
കള്ളം പറയുന്നവരാണ് ഇത്തവണ പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പു കമ്മിഷനോടുള്ള വിശ്വാസം പ്രകടമായി. ഈ തിരഞ്ഞെടുപ്പോടെ ജനങ്ങള്‍ക്കു തെരഞ്ഞെടുപ്പു കമ്മിഷനിലുള്ള വിശ്വാസം കൂടി.
തെറ്റായ മാര്‍ഗം സ്വീകരിക്കുന്നവര്‍ക്കൊപ്പം ബിഹാറിലെ ജനങ്ങള്‍ നിലനില്‍ക്കില്ല. ജനങ്ങള്‍ വികസനത്തിനാണു വോട്ടു ചെയ്തത്. ബിഹാറിലെ ജനങ്ങള്‍ നമിക്കുന്നു എന്നു മോഡി പറഞ്ഞു. മോഡിയുടെ പ്രസംഗം തീര്‍ത്ത അലയൊലികള്‍ ഇന്നും ബീഹാറില്‍ അവസാനിച്ചിട്ടില്ല.
പ്രധാനമന്ത്രി പദത്തില്‍ പന്ത്രണ്ടാം വര്‍ഷമായ മോഡിയുടെ വ്യക്തിപ്രഭാവം തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നു തെളിയിക്കുന്നതായിരുന്നു ബീഹാറിലെ വിജയം. ആരാധകര്‍ക്കു മോഡി ആദരണീയ രാഷ്ട്രീയ ബിംബമാണ്.
സബകാ സാത്ത് സബ്കാ വികാസ് എന്ന മോഡിയുടെ വികസനം രാജ്യപുരോഗതിയില്‍ കൊണ്ടുവന്നതു വലിയ മാററ്റങ്ങളാണ്. ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തനനിരതനായ കര്‍മയോഗി എന്നാണു മോഡിയെ അടുത്തറിയുന്നവര്‍ പറയുന്നത്.
തീവ്ര ഹിന്ദുത്വ ദേശീയതയില്‍ അധിഷ്ഠിതമായ രീതിയിലേക്കു മോഡിയുടെ കീഴില്‍ രാജ്യം പരിവര്‍ത്തനം ചെയ്യപ്പെടുന്നു എന്ന് പ്രതിപക്ഷവും വിമര്‍ശകരും പറയുന്നു. എന്നാല്‍, മോഡി ഇത്തരം പ്രചാരണങ്ങള്‍ക്കു മുഖം കൊടുക്കാറില്ല. മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നയാളല്ല മോഡി എന്നതാണ് അതിനു കാരണം.
മോഡിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മാധ്യമങ്ങളുടെ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രി പദം വരെ മോഡി വളര്‍ന്നപ്പോള്‍ മാധ്യമ വിമര്‍ശനങ്ങളുടെ തീവ്രതയും വര്‍ധിച്ചു. പക്ഷേ, ഇതൊന്നും മോഡിയെ തളര്‍ത്തിയില്ല, പകരം കരുത്തനാക്കുകയാണ് ചെയ്തത്. എന്തു ചെയ്യുമ്പോഴും പെര്‍ഫെക്ഷനോടെ ചെയ്യാനാണു മോഡി ആഹ്രഗിക്കുന്നത്.
വേഗത്തില്‍ തീരുമാനമെടുക്കുന്നയാളാണ് മോഡി. ഗുജറാത്ത് മുഖ്യമന്ത്രി പദത്തില്‍ അവലംബിച്ച ശൈലിയുടെ തുടര്‍ച്ചയാണ് പ്രധാനമന്ത്രി എന്ന നിലയിലും സ്വീകരിക്കുന്നത്.
ഏതു വകുപ്പിലും അന്തിമതീരുമാനം പ്രധാനമന്ത്രിയുടേത്. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം വിലയിരുത്തുന്ന മോഡി പ്രവര്‍ത്തനമികവില്‍ പുറകോട്ടുള്ളവരോട് ആനൂകൂല്യം കാട്ടുന്നതില്‍ വിമുഖനുമാണ്.
ബി.ജെ.പി എന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയിലും മോഡി യുഗത്തില്‍ വലിയ മാറ്റങ്ങള്‍ വന്നു. കല്ലേറുകളെ പൂമാലകളാക്കാനുള്ള കരവിരുത് മോഡിക്ക് പണ്ടേ പഥ്യം. കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ 'ചായ് വാലാ ' പ്രയോഗം എങ്ങനെ മോഡി തനിക്ക് അനുകൂലമാക്കിമാറ്റി എന്നതു ചരിത്രം.
വീഴ്ചകളെ അവസരങ്ങളാക്കി മാറ്റുന്ന തന്ത്രം മനഃപാഠം. 2013-ല്‍ മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ ബി.ജെ.പി തീരുമാനിച്ചപ്പോള്‍ ആദ്യം എതിര്‍ത്ത എന്‍.ഡി.എയിലെ സഖ്യകക്ഷി നേതാവ് നിതീഷ് കുമാറാണ്.
/filters:format(webp)/sathyam/media/media_files/2025/11/15/nithish-kumar-2025-11-15-20-52-51.jpg)
അതേ നിതീഷ് കുമാറിനെ പില്‍ക്കാലത്തു തന്റെ ഉറ്റചങ്ങാതിയാക്കിയതും മോഡിയുടെ രാഷ്ട്രീയതന്ത്രത്തിന്റെ വൈഭവമാണ്. ഇക്കുറി ബീഹാറില്‍ എന്‍.ഡി.എ നേടിയ വിജയം ഈ കൂട്ടുകെട്ടിന്റെ തെളിവാണ്.
മോഡിയുടെ വാക്കില്‍ തന്നെ പറഞ്ഞാല്‍ 'വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനാണു ജനം ആഗ്രഹിക്കുന്നത്. ഞങ്ങള്‍ ജനങ്ങളുടെ സേവകരാണ്. കളളം പരാജയപ്പെടും, സത്യം വിജയിക്കും'.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us