/sathyam/media/media_files/2025/12/01/untitled-2025-12-01-14-24-55.jpg)
കണ്ടല്ലൂർ: കായംകുളം പുല്ലുകുളങ്ങരയിൽ മകൻ നവജിത്തിന്റെ ആക്രമണത്തിൽ പിതാവ് കൊല്ലപ്പെട്ടു. നടരാജൻ (60) ആണ് മകന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. ഭാര്യ സിന്ധു (56) ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി 9.30ഓടെയായിരുന്നു സംഭവം.
വെട്ടേറ്റ ഇരുവരെയും കായംകുളം ഗവ. ആശുപത്രിയിലും തുടർന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ നടരാജനെ ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് ശേഷം വെട്ടുകത്തിയുമായി പ്രദേശത്ത് ഭീതിയുണ്ടാക്കിയ മകൻ നവജിത്തിനെ പൊലീസെത്തി കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു.
പ്രതി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് പറയപ്പെടുന്നു. സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് വീട്ടില്‍ വഴക്ക് പതിവായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇന്നും പ്രശ്നമുണ്ടാവുകയായിരുന്നു.
വീട്ടില്‍ നിന്ന് ബഹളം കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. മാതാപിതാക്കളെ വെട്ടി ചോരയില്‍ കുളിച്ചുനില്‍ക്കുന്ന നവജിത്തിനെയാണ് നാട്ടുകാർ കാണുന്നത്.
ഉടൻതന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ബലംപ്രയോഗിച്ചാണ് നവജിത്തിനെ കീഴ്പ്പെടുത്തിയത്. അഭിഭാഷകനാണ് മകൻ നവജിത്ത് നടരാജൻ. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി..
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us