ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയ ഇന്ന് ജോലിയിൽ പ്രവേശിക്കും. കോഴിക്കോട് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കിൽ ക്ലര്‍ക്കായാണ് നിയമനം. വീടിന്‍റെ അത്താണിയായിരുന്ന അര്‍ജുന്‍റെ അപകടം കുടുംബത്തിന് തീരാനഷ്ടമാണ്. ഇത് തിരിച്ചറിഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ കൃഷ്ണപ്രിയയ്ക്ക് ജോലി നല്‍കിയത്.
അതേസമയം അര്‍ജുനെ കണ്ടെത്താനാകാത്തിന്‍റെ സങ്കടകത്തിലാണ് ഇപ്പോഴും കുടുംബം. ഒന്നരമാസം മുന്‍പുണ്ടായ അപ്രതീക്ഷിത മണ്ണിടിച്ചിലിലാണ് ഗംഗാവലി പുഴയ്ക്ക് സമീപത്ത് വച്ച് അര്‍ജുന്‍റെ ലോറി അപകടത്തില്‍ പെടുന്നത്. അന്നു മുതല്‍ പല വിധേയനെയും തിരച്ചില്‍ നടന്നു. എന്നാല്‍ കണ്ടെത്താനായില്ല. വരു ദിവസങ്ങളില്‍ ഡ്രഡ്ജര്‍ എത്തിച്ചുകൊണ്ടുള്ള തിരച്ചിലിനായി കാത്തിരിക്കുകയാണ് കുടുംബം.