ദേശീയപാത നിര്‍മാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ ​ഗ്യാസ് തുറന്നുവിട്ട് ജീവനൊടുക്കുമെന്ന് ഭീഷണി

നഷ്ടപരിഹാരം നല്‍കാതെയാണ് വീട് പൊളിക്കുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം.

New Update
SUICIDE

കാസര്‍കോട്:  ദേശീയപാത നിര്‍മാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ ബേവിഞ്ചയില്‍ ജീവനൊടുക്കുമെന്ന ഭീഷണിയുമായി കുടുംബം .

Advertisment

നഷ്ടപരിഹാരം നല്‍കാതെയാണ് വീട് പൊളിക്കുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം.

ചര്‍ച്ചയ്ക്ക് ശേഷം തുടര്‍ നടപടിയെടുക്കുമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു.

 ദേശീയപാത അതോറിറ്റിയുമായി സംസാരിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി. എന്നാല്‍ ഇന്ന് വീട് പൊളിക്കില്ലെന്ന് ദേശീയ പാത അതോറിറ്റി വ്യക്തമാക്കി.

കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. ചര്‍ച്ചയ്ക്ക് ശേഷം തുടര്‍നടപടിയെടുക്കുമെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു.

Advertisment