കാലടി : മാർച്ച് മൂന്ന് മുതൽ ഏഴ് വരെ അമിറ്റി സർവ്വകലാശാലയുടെ നോയിഡ ക്യാമ്പസിൽ നടന്ന ദേശീയ യുവജനോത്സവത്തിൽ ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല ഡാൻസ് ഇനങ്ങളിൽ ഓവറോൾ ട്രോഫി നേടി.
ക്ലാസിക്കൽ ഡാൻസിലും നാടോടി നൃത്തം /ട്രൈബൽ വിഭാഗത്തിലും മൈമിലും സർവ്വകലാശാല ടീം ഒന്നാം സ്ഥാനം നേടി. സ്പോട്ട് പെയിന്റിംഗിൽ രണ്ടാം സ്ഥാനവും സ്കിറ്റിലും കാർട്ടൂണിംഗിലും മൂന്നാം സ്ഥാനവും നേടി. വിജയികളെ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അനുമോദിച്ചു.