/sathyam/media/media_files/2026/02/18/ministry-kerala-2026-02-18-15-33-36.jpg)
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പുറത്തിറക്കുന്ന ഫോട്ടോ പതിച്ച 'നേറ്റിവിറ്റി കാര്‍ഡിന്' മന്ത്രിസഭയുടെ അംഗീകാരം. നിലവില്‍ വില്ലേജ് ഓഫിസുകളില്‍ നിന്ന് ലഭിക്കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരമായാണ് ഈ പുതിയ തിരിച്ചറിയല്‍ രേഖ നല്‍കുന്നത്.
പൗരത്വ സംബന്ധമായ വിഷയങ്ങളില്‍ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍, തലമുറകളായി കേരളത്തില്‍ ജീവിക്കുന്നവരുടെ ഐഡന്റിറ്റി ഉറപ്പാക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കും, കേരളത്തിന് പുറത്ത് ജനിച്ചവരാണെങ്കിലും മാതാപിതാക്കള്‍ കേരളീയരായവര്‍ക്കും ഈ കാര്‍ഡിന് അര്‍ഹതയുണ്ടാകും.
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാവുന്ന ഈ കാര്‍ഡ് വിതരണം ചെയ്യാനുള്ള ചുമതല തഹസില്‍ദാര്‍മാര്‍ക്കായിരിക്കും. പദ്ധതിക്കായി 20 കോടി രൂപ സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us