Advertisment

നാട്ടിക കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിന് കോളേജ് ഉപകരണങ്ങള്‍ കൈമാറി മണപ്പുറം ഫൗണ്ടേഷന്‍

നാട്ടിക കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിന് കോളേജ് ഉപകരണങ്ങള്‍ കൈമാറി മണപ്പുറം ഫൗണ്ടേഷന്‍.

New Update
manappuram foundation

നാട്ടിക കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോളേജിന് ഉപകരണങ്ങള്‍ നല്‍കുന്നതിന്റെ പദ്ധതി സമര്‍പ്പണം മണപ്പുറം ഫൗണ്ടേഷന്‍ സിഎസ്ആര്‍ ഹെഡ് ശില്‍പ ട്രീസ സെബാസ്റ്റ്യന്‍ നടത്തുന്നു.

തൃശൂര്‍: നാട്ടിക കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിന് കോളേജ് ഉപകരണങ്ങള്‍ കൈമാറി മണപ്പുറം ഫൗണ്ടേഷന്‍. എഴുപതിനായിരം രൂപയോളം വരുന്ന 8 മരക്കസേരകളും, 100 കസേരകളും, 2 ഓഫീസ് ടേബിളുകളും, ഒരു പോഡിയവുമാണ് സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാളേജിന് നല്‍കിയത്. 

Advertisment

നാട്ടിക കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് പ്രിന്‍സിപ്പാള്‍ ഷീജ പി ആര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. മണപ്പുറം ഫൗണ്ടേഷന്‍ സിഎസ്ആര്‍ ഹെഡ് ശില്‍പ ട്രീസ സെബാസ്റ്റ്യന്‍ പദ്ധതി സമര്‍പ്പണം നടത്തി.

 മൈ ബ്രോ സെയില്‍സ് ഹെഡ്. ചന്ദ്രന്‍ ഇ. വി, സിഎഫ്ഒ ഭവിന്‍ വേണുഗോപാല്‍, കമ്പനി സെക്രട്ടറി അഞ്ജു റോസ് പോള്‍സണ്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അശ്വിന്‍ ഗോപിനാഥ് എന്നിവര്‍ മോളി വര്‍ഗ്ഗീസ് വിദ്യ കെ വി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Advertisment