Advertisment

പാദങ്ങൾ വിണ്ടു കീറുന്നത് തടയാൻ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ നോക്കാം

പാദങ്ങൾ വിണ്ടുകീറുന്നത് തടയാൻ ഏറ്റവും മികച്ചതാണ് ഉപ്പ്. ഇതിനായി ഇളംചൂടുള്ള വെള്ളത്തിലേയ്ക്ക് കുറച്ച് ഉപ്പ് ഇട്ടതിന് ശേഷം പാദങ്ങൾ അതിൽ മുക്കി വയ്ക്കാം. 20 മിനിറ്റ് വരെ ഇങ്ങനെ വയ്ക്കുന്നത് പാദസംരക്ഷണത്തിന് നല്ലതാണ്.

New Update
kjiuyfgyu

പാദങ്ങളുടെ ഭംഗിക്ക് ആദ്യം വേണ്ടത് വ്യക്തി ശുചിത്വമാണ്. അതിനാൽ കാലുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. കാല് വിണ്ടു കീറുന്നത് തടയാനുള്ള പോംവഴിയാണ് നാരങ്ങാ നീര്. ഒരു ടീസ്പൂൺ വാസലിൻ, രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീരുമായി യോജിപ്പിച്ച് പാദങ്ങളിൽ പുരട്ടി മസാജ് ചെയ്യുക.

Advertisment

ശേഷം 20 മിനുട്ട് നേരം ഇട്ടേക്കുക. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇത് ഇടാവുന്നതാണ്. എല്ലാ ദിവസവും വെളിച്ചെണ്ണ ഉപയോഗിച്ച് കാല് മസാജ് ചെയ്യുന്നത് ഉത്തമമാണ്. രാത്രി സമയങ്ങളിൽ മസാജ് ചെയ്യുക. രാവിലെ വെളിച്ചെണ്ണ കഴുകി കളയാം. 

പാദങ്ങൾ വിണ്ടുകീറുന്നത് തടയാൻ ഏറ്റവും മികച്ചതാണ് ഉപ്പ്. ഇതിനായി ഇളംചൂടുള്ള വെള്ളത്തിലേയ്ക്ക് കുറച്ച് ഉപ്പ് ഇട്ടതിന് ശേഷം പാദങ്ങൾ അതിൽ മുക്കി വയ്ക്കാം. 20 മിനിറ്റ് വരെ ഇങ്ങനെ വയ്ക്കുന്നത് പാദസംരക്ഷണത്തിന് നല്ലതാണ്.

മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പാദങ്ങൾ കൂടുതൽ ലോലമാക്കാൻ സഹായിക്കും. മഞ്ഞളും തുളസിയും കർപ്പൂരവും തുല്യ അളവിലെടുത്ത് അതിൽ കറ്റാർവാഴ ജെൽ ചേർത്ത് ഉപ്പൂറ്റിയിൽ തേക്കുക. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. 

natural-tips-for-cracked-heels
Advertisment