നവകേരള രേഖ പാര്‍ട്ടിയുടെ രാഷ്ട്രീയ-സംഘടനാ ലൈനാണോ? സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരള രേഖയിലെ നിര്‍ദ്ദേശങ്ങളില്‍ സംശയം പ്രകടിപ്പിച്ച് പ്രതിനിധികള്‍. യൂസര്‍ ഫീ വിഷയത്തില്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കാന്‍ ഇടയാകരുത്. വ്യക്തത വരുത്തിയ ശേഷം മാത്രമേ നടപ്പില്‍ വരുത്താന്‍ പാടുള്ളു എന്നും ആവശ്യം

രാഷ്ട്രീയ ലൈനിന് നിരക്കുന്നതാണോ എന്ന് സംശയം പ്രകടിപ്പിച്ചെങ്കിലും മുഖ്യമന്ത്രി അവതരിപ്പിച്ച രേഖയെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പൊതുവില്‍ പിന്തുണക്കുകയാണ് ചെയ്തത്.

New Update
cm

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരള രേഖയിലെ നിര്‍ദ്ദേശങ്ങളില്‍ സംശയം പ്രകടിപ്പിച്ച് പ്രതിനിധികള്‍.

Advertisment

നവകേരള രേഖ പാര്‍ട്ടിയുടെ രാഷ്ട്രീയ-സംഘടനാ ലൈനാണോ എന്നാണ് പ്രതിനിധികള്‍ സംശയം പ്രകടിപ്പിച്ചത്. നവകേരള രേഖയിന്മേല്‍ നടന്ന പൊതു ചര്‍ച്ചയിലാണ് പ്രതിനിധികള്‍ ഈ സംശയം പ്രകടിപ്പിച്ചത്.


രാഷ്ട്രീയ ലൈനിന് നിരക്കുന്നതാണോ എന്ന് സംശയം പ്രകടിപ്പിച്ചെങ്കിലും മുഖ്യമന്ത്രി അവതരിപ്പിച്ച രേഖയെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പൊതുവില്‍ പിന്തുണക്കുകയാണ് ചെയ്തത്.

നവകേരള രേഖയൊക്കെ കൊള്ളാം. എന്നാല്‍ പാര്‍ട്ടിയുടെ നയങ്ങളോടും ആശയങ്ങളോടും ചേര്‍ന്ന് നില്‍ക്കുന്നതാണോ രേഖയിലെ നിര്‍ദ്ദേശങ്ങളെന്ന് പരിശോധിക്കണം.

ജനങ്ങളില്‍ നിന്ന് സെസും യൂസര്‍ ഫീയും ഈടാക്കി സേവനം നല്‍കുന്നത് പാര്‍ട്ടിയുടെ രാഷ്ട്രീയ ലൈന്‍ ആണോ എന്നതാണ് പ്രതിനിധികള്‍ ഉന്നയിച്ച പ്രധാന സംശയം.


ഇക്കാര്യത്തില്‍ നല്ല പരിശോധന വേണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. കോഴിക്കോട് നിന്നുള്ള കെ.ടി കുഞ്ഞിക്കണ്ണനാണ് വികസന രേഖയില്‍ സംശയം പ്രകടിപ്പിച്ചത്.


നവകേരള നയരേഖയ്ക്ക് പ്രതിനിധികളുടെ പിന്തുണ യൂസര്‍ഫീ പിരിവില്‍ വ്യക്തത വേണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. മുഖ്യമന്ത്രി പിണറായി അവതരിപ്പിച്ച നയരേഖയില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. യൂസര്‍ ഫീ വിഷയത്തില്‍ ജനങ്ങള്‍ 
തെറ്റിദ്ധരിക്കാന്‍ ഇടയാകരുത്.

വ്യക്തത വരുത്തിയ ശേഷം മാത്രമേ നടപ്പില്‍ വരുത്താന്‍ പാടുള്ളു എന്നും ആവശ്യം ഉയര്‍ന്നു. യൂസര്‍ ഫീ പിരിവ് സംബന്ധിച്ച മാധ്യമ വാര്‍ത്തകളെ കരുതിയിരിക്കണമെന്നും പ്രതിനിധികള്‍ പറഞ്ഞു.

Advertisment