Advertisment

മുഖ്യമന്ത്രിക്ക് പ്രത്യേക മുറി, ബയോ ടോയ്‌ലെറ്റ്, ഫ്രിഡ്ജ്...; നവകേരള സദസ്സിനുള്ള യാത്രക്കായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള ആഢംബര ബസ് ബം​ഗളൂരുവിൽ നിന്നും കേരളത്തിലേക്ക് പുറപ്പെട്ടു; പുലര്‍ച്ചെ കാസര്‍കോട് എത്തും

New Update
d

ബംഗളൂരു: നവകേരള സദസ്സിനുള്ള യാത്രക്കായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള ബസ്സ് കേരളത്തിലേക്ക് പുറപ്പെട്ടു. 

Advertisment

ബംഗലൂരുവിലെ ലാല്‍ബാഗിലെ ബസ് ബോഡി നിര്‍മിക്കുന്ന സ്വകാര്യ കമ്പനിയുടെ ഓഫീസില്‍നിന്ന് ഇന്ന് വൈകിട്ട് 6.30ഓടെയാണ് ബസ് കേരളത്തിലേക്ക് പുറപ്പെട്ടത്. നാളെ നവകേരള സദസ്സ് ആരംഭിക്കുന്ന കാസര്‍കോടേക്കാണ് ബസ് എത്തിക്കുക. ബസ് പുലര്‍ച്ചെ തന്നെ കാസര്‍കോട് എത്തും

മുഖ്യമന്ത്രിക്ക് പ്രത്യേക മുറിയും ഓരോ മന്ത്രിമാര്‍ക്കും പ്രത്യേകം സീറ്റുകളും ഉണ്ട്. ബയോ ടോയ്‌ലെറ്റ്, ഫ്രിഡ്ജ്, ഡ്രൈവര്‍ക്ക് അടുത്ത് മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ സ്‌പോട് ലൈറ്റുള്ള സ്‌പെഷ്യല്‍ ഏരിയ തുടങ്ങിയവയാണ് ബസ്സിലുള്ളതെന്നാണ് വിവരം.  

ബസ് വാങ്ങാന്‍ കഴിഞ്ഞ ദിവസം ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു. യാത്രക്ക് ശേഷം  ബസ് കെഎസ്ആര്‍ടിസിക്ക് കൈമാറാനാണ് നീക്കം. ഡബിള്‍ ഡക്കര്‍ ബസ് വാടകക്ക് നല്‍കി കാശുണ്ടാക്കും പോലെ നവകേരള സദസ്സ് ബസും വരുമാനമാര്‍ഗ്ഗമാകുമെന്നാണ് വിശദീകരണം.

Advertisment