കോഴിക്കോട്: നവകേരള യാത്രയുടെ ആഡംബര ബസിന്റെ സർവീസ് വീണ്ടും നിര്‍ത്തി. ശുചിമുറി തകരാറിലായതിനാൽ ബസ് കോഴിക്കോട് റീജണൽ വർക്ക്ഷോപ്പിലാണെന്നാണ് വിശദീകരണം. ഇന്ന് രാവിലെയും ബസ് സര്‍വീസ് നടത്തിയില്ല.
കോഴിക്കോട് -ബംഗളൂരു റൂട്ടിലായിരുന്നു ബസ് സര്‍വീസ് നടത്തിയിരുന്നത്. ബസ് എന്ന് പുറത്തിറക്കും എന്ന കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും ഒരു വിശദീകരണവുമില്ല.
സര്‍വീസ് നിര്‍ത്തിയതോടെ വലിയ രീതിയിലുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇങ്ങനെയെങ്കില്‍ മ്യൂസിയം തന്നെ ശരണം തുടങ്ങിയ കമന്റുകളാണ് വരുന്നത്.