കോട്ടയം: കൂട്ടിരിക്കാന്‍ അമ്മയില്ല.. ദുഖം ഉള്ളിടലടക്കി നവമി വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി. കഴിഞ്ഞ ഒന്നിന് ശസ്ത്രക്രിയ നടത്തുന്നതിനായി അച്ഛന്‍ വിശ്രുതനും അമ്മ ബിന്ദുവും കൂടെ ഉണ്ടായിരുന്നു. ഇന്ന് അമ്മയില്ല.
അച്ഛന്‍ വിശ്രുതന്‍, അമ്മയുടെ ചേച്ചി രേണുക, രേണുകയുടെ മകള്‍ ദിവ്യ, ദിവ്യയുടെ ഭര്‍ത്താവ് ഗിരീഷ് എന്നിവര്‍ക്കൊപ്പമാണു നവമി ഇന്നു വീണ്ടും ആശുപത്രിയിലേക്ക് എത്തിയത്. ഈ ആഴ്ചതന്നെ ശസ്ത്രക്രിയ നടത്തുമെന്നാണു സൂചന.
ചികിത്സയില്‍ കഴിയവേയാണ് കഴിഞ്ഞ മൂന്നിന് രാവിലെ 10.45നു തകര്‍ന്ന വീണ കെട്ടിടത്തില്‍പെട്ടാണ് അമ്മ ബിന്ദുവിനെ നവമിക്ക് നഷ്ടമായത്. അന്നു വൈകിട്ടോടെ നവമിയെ തിരികെ വീട്ടിലേക്കു കൊണ്ടു പോകുകയായിരുന്നു. ബിന്ദുവിന്റെ സഹോദരിയുടെ വീട്ടിലേക്കാണു നവമിയെ കൊണ്ടുവന്നത്.
അപ്പോളോ ആശുപത്രിയില്‍ ബിഎസ്സി നഴിസിങ് വിദ്യാര്‍ഥിയായ നവമി അവിടെ വെച്ചുണ്ടായ അപകടത്തെത്തുടര്‍ന്നുള്ള ചികിത്സയ്ക്കായാണ് കോട്ടയം മെഡിക്കല്‍ കോളജിത്തെിയത്. പക്ഷേ അവിടെ വിധി മറ്റൊന്നായി മാറുകയായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/07/07/navamiuntitledncrrain-2025-07-07-15-20-23.jpg)
കഴിഞ്ഞ ദിവസം ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച ആരോഗ്യമന്ത്രി വീണ ജോര്‍ജ്, മന്ത്രി വി.എന്‍ വാസവന്‍ എന്നിവര്‍ ആശുപത്രിയില്‍ നവമിയുടെ തുടര്‍ചികിത്സയ്ക്കായുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കുടുംബത്തെ അറിയിച്ചിരുന്നു.
നവമിയെ കലക്ടര്‍ ജോണ്‍ വി. സാമുവല്‍ സന്ദര്‍ശിച്ചു. ഇന്നു രാവിലെയാണു നവമിയെ മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി അത്യാഹിത വിഭാഗം സി.എല്‍ 3 വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, എ.ഡി.എം. എസ്. ശ്രീജിത്ത്, എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. നവമിക്ക് സര്‍ക്കാര്‍ എല്ലാ ചികിത്സാ സൗകര്യവും ഉറപ്പാക്കിയിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. നവമിയുടെ ബന്ധുവായ ദിവ്യയുമായി കലക്ടര്‍ സംസാരിച്ചു.