കണ്ണൂർ: എഡിഎം നവീൻ ബാബു മരണപ്പെട്ട സംഭവത്തിൽ കണ്ണൂരിൽ നിന്നുളള പ്രത്യേക അന്വേഷണ സംഘം ഇന്ന് കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടും നവീൻ ബാബുവിന്റെ മരണത്തിൽ കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്ന് കുടുംബം ആക്ഷേപം ഉയർത്തിയിരുന്നു.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഉന്നയിച്ച കൈക്കൂലി ആരോപണത്തിന് പിന്നിലെ ഗൂഢാലോചന ഉൾപ്പടെ സമഗ്രമായ അന്വേഷിക്കണം വേണമെന്നാണ് നവീനിന്റെ സഹോദരനടക്കമുള്ളവരുടെ ആവശ്യം. കഴിഞ്ഞ ദിവസം പെട്രോൾ പമ്പ് ഉടമ ടി വി പ്രശാന്തിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.