കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കും. പൊലീസ് റിപ്പോര്‍ട്ട് ദിവ്യക്ക് എതിരെന്നാണ് വിവരം. പ്രേരണക്കുറ്റം തെളിയിക്കാവുന്ന വിവരങ്ങളാണ് പൊലീസെടുത്ത മൊഴികളിലുമുളളത്.
ദിവ്യയ്ക്ക് അന്വേഷണസംഘം സാവകാശം നല്‍കുന്നത് തുടരുകയാണ്. ഏക പ്രതിയായ ദിവ്യയെ ഇനിയും ചോദ്യം ചെയ്തിട്ടില്ല. അതേസമയം, പൊലീസ് റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ് സിപിഎം.
ജില്ലാ കമ്മിറ്റി അംഗമായ ദിവ്യക്കെതിരെ ശക്തമായ തെളിവുകളെങ്കില്‍ സമ്മേളന കാലമെന്നത് നോക്കാതെ അവര്‍ക്കെതിരെ നടപടി സ്വീകരിക്കും.
അതേ സമയം ആരോഗ്യവകുപ്പിന്റെ അന്വേഷണ സംഘത്തിന് മുന്നില്‍ വിചിത്ര വാദവുമായി ടിവി പ്രശാന്ത്. പെട്രോള്‍ പമ്പിന് അപേക്ഷിക്കാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ അനുമതി ആവശ്യമെന്ന് അറിയില്ലായിരുന്നുവെന്നാണ് വിശദീകരണം.
കൈക്കൂലി ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നു പ്രശാന്ത് മറുപടി നല്‍കിയതായാണ് സൂചന.