എഡിഎമ്മിന്റെ മരണം: അന്വേഷണ സംഘം ലാന്‍ഡ് റെവന്യൂ ജോയിന്റ് കമ്മിഷണര്‍ എ ഗീത ഐഎഎസിന്റെ മൊഴിയെടുക്കും

പ്രത്യേക അന്വേഷണ സംഘം എഡിഎമ്മിന്റെ കുടുംബാഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയില്ലെന്ന് ആക്ഷേപമുയര്‍ന്നതിന് പിന്നാലെയാണ് നടപടി.

New Update
adm naveen babu

കണ്ണൂര്‍: എഡിഎമ്മിന്റെ മരണത്തില്‍ അന്വേഷണ സംഘം ലാന്‍ഡ് റെവന്യൂ ജോയിന്റ് കമ്മിഷണര്‍ എ ഗീത ഐഎഎസിന്റെ മൊഴിയെടുക്കും. റവന്യു വകുപ്പ് നടത്തിയ അന്വേഷണത്തിലെ വിവരങ്ങള്‍ തേടും.

Advertisment

നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി രണ്ട് ദിവസത്തിനുള്ളില്‍ രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘം എഡിഎമ്മിന്റെ കുടുംബാഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയില്ലെന്ന് ആക്ഷേപമുയര്‍ന്നതിന് പിന്നാലെയാണ് നടപടി.

സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു.

Advertisment