കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല. മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പകരം കണ്ണൂര്‍ ഡിഐജി അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുമെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അറിയിച്ചു.
പ്രത്യേകാനേഷ്വണ സംഘം അന്വേഷണ പുരോഗതി സമയാസമയങ്ങളില്‍ ഹര്‍ജിക്കാരെ അറിയിക്കണം. എസ്‌ഐടിയുടെ അന്തിമ റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിക്കുകയും അന്തിമ അനുമതി തേടുകയും വേണമെന്നും കോടതി വ്യക്തമാക്കി
കൊലപാതകമാണോ എന്നടക്കം കുടുംബം ഉന്നയിക്കുന്ന കാര്യങ്ങളും പ്രത്യേകാന്വേഷണ സംഘം പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
/sathyam/media/media_files/2024/11/21/3dqZZALbF4zGE4eDuU8o.jpg)
2024 ഓഗസ്റ്റ് 15നു രാവിലെയാണു നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേന്ന് കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങിനിടെ സ്ഥലത്തെത്തിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ എഡിഎം നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു
ആത്മഹത്യക്കു പിന്നില്‍ അഴിമതി ആരോപണമാണെന്ന പരാതികള്‍ ഉയര്‍ന്നതോടെ ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.