New Update
/sathyam/media/media_files/2024/10/16/h4AmWpH740oYV2FTxbok.jpg)
കണ്ണൂര്‍: എഡിഎമ്മിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയില്‍ തലശേരി ജില്ലാ കോടതി ഇന്ന് വിധി പറയും.
Advertisment
എഡിഎം കൈക്കൂലി വാങ്ങിയെന്ന വാദത്തിലുറച്ചാണ് ദിവ്യയുടെ അഭിഭാഷകന്‍ വാദിച്ചത്. കൈക്കൂലി നല്‍കിയതിനാണ് പ്രശാന്തനെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതെന്നും എഡിഎം പ്രശാന്തിനെ ഫോണില്‍ വിളിച്ച് സംസാരിച്ചുവെന്നും ദിവ്യ അവകാശപ്പെട്ടു.
അതേ സമയം എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചുകളിച്ചെന്ന് മരിച്ച നവീന്‍ ബാബുവിന്റെ കുടുംബം വാദിച്ചു. ഇന്ന് വിധി വരാനിരിക്കേ ഇന്നലെ ദിവ്യക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us