New Update
/sathyam/media/media_files/2025/12/03/untitled-2025-12-03-13-22-20.jpg)
ഡല്‍ഹി: ഇന്ത്യന്‍ നാവികസേനയുടെ കരുത്തും പോരാട്ട ശേഷിയും വിളിച്ചോതുന്ന മെഗാ ഓപ്പറേഷണല്‍ പ്രകടനം ഇന്ന് നടക്കും.
Advertisment
നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായാണ് ഈ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്തെ ശംഖുമുഖം കടല്‍ത്തീരത്ത് നടക്കുന്ന പരിപാടിയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു മുഖ്യാതിഥിയായി പങ്കെടുക്കും.
ഇന്ത്യയുടെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ്. വിക്രാന്ത് ഉള്‍പ്പെടെ 19 പ്രധാന യുദ്ധക്കപ്പലുകള്‍, ഒരു അന്തര്‍വാഹിനി, നാല് അതിവേഗ ബോട്ടുകള്‍, 32 വിമാനങ്ങള്‍ (ഫൈറ്റര്‍ ജെറ്റുകള്‍, നിരീക്ഷണ വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍) എന്നിവ പ്രദര്‍ശനത്തിന്റെ ഭാഗമാവുമെന്ന് ഒരു ഉന്നത നാവിക ഉദ്യോഗസ്ഥന്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us