New Update
/sathyam/media/media_files/4v9YG7XQzQv1oCtNOeye.jpg)
തിരുവനന്തപുരം: എന്‍സിപിയില്‍ മന്ത്രിമാറ്റം ഉടനില്ല. എ.കെ. ശശീന്ദ്രന്‍ മന്ത്രിയായി തുടരും. തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയുടെ അടക്കം ആവശ്യം.
Advertisment
എന്നാല്‍ നിയമസഭ സമ്മേളനം കഴിയട്ടേയെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. നേതാക്കളോട് കാത്തിരിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പി.സി. ചാക്കോ, എ.കെ. ശശീന്ദ്രൻ, തോമസ് കെ. തോമസ് എന്നിവരുമായി നടത്തിയ കൂടികാഴ്ചയിലാണ് മുഖ്യമന്ത്രി നിലപാടറിയിച്ചത്. തോമസ് കെ. തോമസ് മന്ത്രിയാകണമെന്നത് പാർട്ടി തീരുമാനമാണെന്ന് പി.സി. ചാക്കോ പറഞ്ഞു.