/sathyam/media/media_files/2026/01/22/vv-rajesh-rejeev-chandrasekhar-narendra-modi-2026-01-22-18-17-01.jpg)
തിരുവനന്തപുരം: പ്രാധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച്ച രാവിലെ 10.30 ന് തിരുവനന്തപുരത്ത്
എത്തും. റോഡ് ഷോയ്ക്കു ശെഷം 3 വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിനുകൾ രാജ്യത്തിന് സമർപ്പിക്കും.
തുടർന്ന് പുത്തരികണ്ടം മൈതാനത്തു നടത്തുന്ന പോതു സമ്മേളത്തിൽ തിരുവനന്തപുരം നഗരത്തിന്റെ വികസനരേഖ ജനങ്ങൾക്ക് സമർപ്പിക്കും. ബിജെപി ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണ് നടപ്പിലാകുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ്റെ പ്രകടനപത്രികയിൽ പറഞ്ഞിരുന്നു തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ ജയിച്ച് അധികാരം പിടിച്ചാൽ 45 ദിവസത്തിനുള്ളിൽ പ്രാധാനമന്ത്രിയെ തിരുവന്തപുരത്ത്കൊണ്ടുവന്ന് കോർപറേഷന്റെ വികസനരേഖയായി ബ്ലൂ പ്രിന്റ് ജനങ്ങൾക്ക് നൽകുമെന്ന്.
ആ വാക്ക് പാലിക്കുന്ന സുദിനമാണ് എന്ന് പറഞ്ഞുകൊണ്ടാണ് പുത്തരിക്കണ്ടം മൈതാനിയിലേക്ക് ബിജെപി നേതൃത്വം പ്രവർത്തകരെ ക്ഷണിക്കുന്നത്. വാക്ക് പാലിക്കുന്നവരാണ് എൻഡിഎ എന്ന പ്രചാരണ വാക്യമാണ് ഇക്കാര്യത്തിൽ ബിജെപി ഉപയോഗിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us