/sathyam/media/media_files/2025/12/13/rajeev-chandrasekhar-2025-12-13-17-22-47.jpg)
കോട്ടയം: കേരളത്തില്‍ ചരിത്രപരമായ മുന്നേറ്റം നടത്തി എന്‍.ഡി.എ.. നിയമസഭയിലേക്കുള്ള തേര് തെളിച്ചു രാജീവ് ചന്ദ്രശേഖര്‍.
അധ്യക്ഷനായി ചുമതലയേറ്റതു മുതല്‍ രാജീവ് ചന്ദ്രശേഖര്‍ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ബി.ജെ.പി ആരംഭിച്ചിരുന്നു.
മാസങ്ങള്‍ നീണ്ട മുന്നൊരുക്കങ്ങളും യോഗങ്ങളുമെല്ലാമായി സിസ്റ്റമാറ്റിക്കയ പ്രവര്‍ത്തനം ബി.ജെ.പി. നടത്തി.
ഹോംവര്‍ക്കു ഫലം കണ്ടതിന്റെ ആത്മവിശ്വാസത്തിലാണു രാജീവ് ചന്ദ്രശേഖറും ബി.ജെ.പി സംസ്ഥാന നേതൃത്വവും.
തിരുവനന്തപുരം കോര്‍പ്പറേഷനിലും തൃപ്പൂണിത്തുറ നഗരസഭയിലും ചരിത്രത്തില്‍ ആദ്യമായി ഭരണം പിടിച്ചു. പാലക്കാട് നഗരസഭയിലും ഭരണം പിടിച്ചു.
/filters:format(webp)/sathyam/media/media_files/2025/12/13/bjp-victory-2025-12-13-17-30-50.jpg)
ഗ്രാമപഞ്ചായത്തുകളില്‍ 1329 സീറ്റുകളിലും ബ്ലോക്ക് പഞ്ചായത്തില്‍ 50 സീറ്റുകളിലും നഗരസഭകളില്‍ 324 സീറ്റുകളിലും കോര്‍പ്പറേഷനില്‍ 93 സീറ്റുകളിലും ബി.ജെ.പി വിജയം നേടി.
ബി.ഡി.ജെ.എസ് അഞ്ചു സീറ്റില്‍ വിജയം നേടിയത് ഒഴിച്ചാല്‍ ബാക്കി സീറ്റുകളില്‍ എല്ലാം ബി.ജെ.പിയാണു വിജയിച്ചത് എന്നതും പ്രത്യേകതയാണ്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍, അതിയന്നൂര്‍, ആഴൂര്‍, കള്ളിയൂര്‍, മാരനല്ലൂര്‍, മുണ്ടക്കല്‍, വിളപ്പില്‍ എന്നിവിടങ്ങളില്‍ ബി.ജെ.പി ഭരണം പിടിച്ചു.
കൊല്ലത്ത് ചിറക്കര, നെടുവത്തൂര്‍ പഞ്ചായത്തുകള്‍, പത്തനംതിട്ടയില്‍ പന്തളം തെക്കേക്കര പഞ്ചായത്ത്, ആലപ്പുഴയില്‍ ബുധനൂര്‍, ചെന്നിത്തല തൃപ്പെരുംതുറ, കാര്‍ത്തികപള്ളി, നീലംപേരൂര്‍, തിരുവന്‍വണ്ടൂര്‍, പഞ്ചായത്തുകളിലും ഭരണം പിടിച്ചു.
കോട്ടയത്ത് അയ്മനം, കിടങ്ങൂര്‍, പൂര്‍ഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകള്‍, എറണാകുളത്ത് തൃപ്പൂണിത്തുറ നഗരസഭ, തൃശൂര്‍ തിരുവില്വാമല, പാലക്കാട് അകത്തേത്തറ, പുത്തൂര്‍ പഞ്ചായത്തുകളും, പാലാക്കാട് നഗരസഭയും കാസര്‍കോഡ് കാറഡുക്ക, കുമ്പഡാജെ, മധുര്‍ പഞ്ചായത്തുകളിലും ബി.ജെ.പി ഭരണം പിടിച്ചു.
ഇടതു വലതു മുന്നണികള്‍ ഒപ്പം ചേര്‍ന്നു അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കി ബി.ജെ.പി ഭരണം തടഞ്ഞില്ലെങ്കില്‍ ഇവിടെയെല്ലാം ബി.ജെ.പി ഭരിക്കും.
2020ലെ ഫലത്തേക്കള്‍ വാര്‍ഡുകളും തദ്ദേശ സ്ഥാപനങ്ങളും പിടിക്കാന്‍ ബി.ജെ.പിക്കു സാധിച്ചു. കേരളത്തില്‍ 20% വോട്ട് ബി.ജെ.പിക്കെന്നാണു പുതിയ ഫലം തെളിയിക്കുന്നത്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുന്നേറ്റത്തിന്റെ ശംഖൊലി കൂടിയാണു തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പിക്കു നിയമസഭയില്‍ രണ്ടക്കം കടക്കാനുള്ള സാഹചര്യമുണ്ടെന്നു ബി.ജെ.പി നേതാക്കള്‍ പറയുന്നു.
പ്രതീക്ഷിച്ച ഫലമാണു വന്നതെന്നും അടുത്ത നാലു മാസം ഇപ്പോള്‍ ഉണ്ടായ വീഴ്ചകള്‍ പരിശോധിക്കാനും അതു പരിഹരിക്കാനും ബി.ജെ.പിക്കു സാധിക്കുമെന്നും നേതാക്കള്‍ പറയുന്നു. ഇടതു കോട്ടയില്‍ നിന്നു വോട്ടു ചോര്‍ത്തിയെടുക്കാനായെന്നാണു ഫലം
തെളിയിക്കുന്നതെന്നും ബി.ജെ.പി നേതാക്കള്‍ പറയുന്നു. തിരുവനന്തപുരം കോര്‍പ്പറേഷന്‍, കോട്ടയത്തെ അയ്മനം ഉള്‍പ്പടെയുള്ളിടത്ത് ഈ ട്രെന്‍ഡ് പ്രകടമാണ്. ഇതു നിയമസഭാ തെരഞ്ഞെടുപ്പിലും തുടരുമെന്നും ബി.ജെ.പി പ്രതീക്ഷിക്കുന്നു.
കേരള രാഷ്ട്രീയ ചരിത്രത്തിലെ വലിയ മുന്നേറ്റമാണു ബി.ജെ.പിയുടേതെന്ന സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും പ്രതികരിച്ചു.
വോട്ടര്‍മാര്‍ക്ക് നന്ദി. വിജയത്തിനു പിന്നില്‍ വികസിത കേരളം ടീം. എല്ലാവരും ഒറ്റക്കെട്ടായി നിന്നു. 10 കൊല്ലം ഭരിച്ച എല്‍ഡിഎഫിന്റെ പരാജയം. കോണ്‍ഗ്രസിനു മുന്നേറ്റം ഉണ്ടായി എന്നതു ശരിയാണ്. അതു താല്‍ക്കാലികം മാത്രം.
/filters:format(webp)/sathyam/media/media_files/2025/05/22/qEoRturCsGOJcrBvIx9B.jpg)
ബിജെപി മുന്നോട്ടുവെച്ച വികസിത കേരളം ജനങ്ങള്‍ സ്വീകരിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിജയം അതു തെളിയിക്കുന്നുതാണ്. കേരളത്തില്‍ 20% വോട്ടു നേടിയാണു ബി.ജെ.പി മുന്നേറിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ ഭരണ പരാജയം തെരഞ്ഞെടുപ്പു ഫലം വന്നതോടെ വ്യക്തമായി. ശബരിമല സ്വര്‍ണക്കൊള്ള അടക്കമുള്ള അഴിമതിയുടെ ഫലമാണിത്.
കോണ്‍ഗ്രസിനു ലഭിച്ച ജയം താല്‍ക്കാലികം മാത്രമാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരാണു വരാന്‍ പോകുന്നതെന്നു ജനം തീരുമാനിക്കുമെന്നും മാറാത്തത് ഇനി മാറുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us