പ്ര​സ​വ ശ​സ്ത്ര​ക്രി​യയ്ക്കി​ടെ കു​ഞ്ഞ് മ​രി​ച്ച സം​ഭ​വം: നെടുമങ്ങാട് ജില്ലാ ആശുപത്രിക്കു മുന്നിൽ ശക്തമായ പ്രതിഷേധം. ആരോപണവിധേയയായ ഡോക്ടറെ സ്ഥലം മാറ്റി, വിദഗ്ധസംഘത്തിന് അന്വേഷണ ചുമതല

New Update
nedumangad hospital case

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോപണവിധേയയായ കൺസൾട്ടന്റ് ഡോക്ടർ ബിന്ദു സുന്ദറിനെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റി. 

Advertisment

എന്നാൽ, സ്ഥലംമാറ്റം കൊണ്ടു തൃപ്തരല്ലെന്നും ഡോക്ടറെ സസ്‌പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കുഞ്ഞിന്റെ ബന്ധുക്കളും കോൺഗ്രസ്, ബിജെപി പ്രവർത്തകരും ആശുപത്രിക്ക് മുന്നിൽ സത്യാഗ്രഹം തുടരുകയാണ്. സസ്‌പെൻഷൻ നടപടി ഉണ്ടാകാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് കുടുംബം.

ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശപ്രകാരം എസ്‌എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം ഇന്ന് തന്നെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകും. 

ശസ്ത്രക്രിയ വൈകിപ്പിച്ചതും കൃത്യമായ വിവരം ബന്ധുക്കളെ അറിയിക്കാത്തതും ഉൾപ്പെടെയുള്ള ഗുരുതരമായ ചികിത്സാപിഴവുകളാണ് കുടുംബം ആരോപിക്കുന്നത്.

Advertisment