മുൻ എംഎൽഎയും സിപിഐ നേതാവുമായ എം നാരായണൻ നിര്യാതനായി. സംസ്കാരം ബുധനാഴ്ച

2015– 2020 കാലത്ത്​ജില്ലാ പഞ്ചായത്തംഗവുമായി. 18 വർഷം കോട്ടമല പോസ്റ്റോഫീ-സിൽ പോസ്റ്റുമാനായിരുന്നു. ജോലി രാജിവച്ചാണ്​ നിയമസഭയിലേക്ക്​ മത്സരിച്ചത്​.

New Update
images(1646)

നീലേശ്വരം: മുൻ എംഎൽഎയും സിപിഐ നേതാവുമായ എം നാരായണൻ (73) അന്തരിച്ചു. അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ബുധൻ വൈകിട്ട് അഞ്ചിന്​ എളേരിയിലെ സമുദായ ശ്മാശനത്തിൽ.

Advertisment

1991–96ലും 1996–2001ലും ഹൊസ്ദുർഗ് മണ്ഡലത്തിൽനിന്ന്​ നിയമസഭാംഗമായി. സിപിഐ ജില്ലാ കൗൺസിൽ അംഗം, കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി, കർഷകത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, ആദിവാസി മഹാസഭ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 


2015– 2020 കാലത്ത്​ജില്ലാ പഞ്ചായത്തംഗവുമായി. 18 വർഷം കോട്ടമല പോസ്റ്റോഫീ-സിൽ പോസ്റ്റുമാനായിരുന്നു. ജോലി രാജിവച്ചാണ്​ നിയമസഭയിലേക്ക്​ മത്സരിച്ചത്​.


എളേരിയിലെ പരേതരായ മാവുവളപ്പിൽ ചന്തന്റെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: കെ എം സരോജിനി (റിട്ട. ആരോഗ്യവകുപ്പ് ). മക്കൾ: എൻ ഷീന (ഹെൽത്ത് ഇൻസ്പെക്ടർ, കാസർകോട് നഗരസഭ), ഷിംജിത്ത് (ഫോക്​ലോർ പരിശീലകൻ), ഷീബ. 

Advertisment