കോട്ടയം: കേരളത്തിലെ ആദ്യ ദുരഭിമാനകൊലപാതകമായിരുന്നു കോട്ടയത്തെ കെവിന്‍ കൊലക്കേസ്. ദുരഭിമാനക്കൊല എന്നു കേട്ടാല്‍ മനസില്‍ ആദ്യം തെളിഞ്ഞതു കെവിന്റെയും നീനുവിന്റെയും മുഖമാണ്. കെവിനെ പോലെ നീനുവും ചിലരുടെ സങ്കുചിത ചിന്താഗതിയുടെ ഇരയാണ്. എന്നാല്‍, ഇപ്പോള്‍ നീനുവിനെ സംബന്ധിച്ച വസ്തുതാ വിരുദ്ധമായ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. നീനുവിന്റെ വിവാഹം സംബന്ധിച്ച കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്. എല്ലാവരും ചോദിക്കുന്നതു നീനു വിണ്ടും വിവാഹിതയായോ എന്നാണ്.
/sathyam/media/post_attachments/gmgFbNrAt15MMv4sRQis.jpg)
കഴിഞ്ഞ ഫെബ്രുവരിയില്‍ നീനു വിവാഹിതായി എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. എല്ലാവരില്‍ നിന്നും മാറി കേരളത്തിനു പുറത്ത് മറ്റൊരു നഗരത്തില്‍ തന്റെ ജീവിതം കെട്ടിപ്പെടുക്കാനുള്ള ശ്രമത്തിലാണു നീനു. നീനുവിനു താല്‍പര്യമില്ലാത്തതുകൊണ്ടു തന്നെ വിശദാംശങ്ങള്‍ പുറത്തു വിടുന്നുമില്ല.
കെവിന്റെ പിതാവ് ജോസഫ് നീനുവിന്റെ വിവാഹ വാര്‍ത്ത ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ നിഷേധിച്ചിരുന്നു. യൂട്യൂബ് ചാനലുകള്‍ നീനു വിവാഹിതയായെന്നും കെവിന്റെ പിതാവ് ജോസഫാണു വിവാഹം നടത്തിക്കൊടുത്തതെന്നും പ്രചരിപ്പിച്ചിരുന്നു. ഇതെല്ലാം വ്യാജമാണെന്നു വ്യക്തമാക്കിക്കൊണ്ട് ജോസഫ് രംഗത്തു വന്നിരുന്നു.
'നീനുവിനെ ഞാന്‍ ആര്‍ക്കും കൈ പിടിച്ചു കൊടുത്തിട്ടില്ല. നീനുവിന്റെ കല്യാണം കഴിഞ്ഞ വാര്‍ത്ത എനിക്കറിയില്ല. വ്യാജ പ്രചരണം നടത്തുന്നവരോടുതന്നെ ചോദിക്കണം' ഇതായിരുന്നു ജോസഫിന്റെ പ്രതികരണം. എം.എസ്.ഡബ്ല്യൂ പൂര്‍ത്തിയാക്കിയ നീനു ഇപ്പോള്‍ ജോലിയിലും പ്രവേശിച്ചിട്ടുണ്ട്.
/sathyam/media/media_files/2025/06/06/IkjDVQgWBO4olDf1xe20.jpg)
കെവിനെയും നീനുവിനെയും വീണ്ടും ഓര്‍മപ്പെടുത്തിയ സിനിമയായിരുന്നു മോഹന്‍ലാലിന്റെ 'തുടരും'. ദുരഭിമാനക്കൊലയുടെ കഥ പറഞ്ഞ സിനിമയ്ക്കു പിന്നാലെ നീനുവിനെ തേടിയുള്ള അന്വേഷണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. തുടര്‍ അന്വേഷണത്തിലാണു നീനു ഫെബ്രുവരിയില്‍ വിവാഹിതയായെന്നു വ്യക്തമാകുന്നത്.
/sathyam/media/media_files/2025/03/21/V66nh4xoZgHfjZVwyFnR.jpeg)
എല്ലാം മറന്നു നല്ലൊരു ജീവിതം നയിക്കാന്‍ ആ കുട്ടിയ്ക്കു സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടു നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. എന്നാല്‍, യൂട്യൂബ് ചാനലുകളും ഒരു കൂട്ടം സൈബർ പ്രൊഫൈലുകളും നീനുവിനെ വിലയിരുത്താന്‍ ശ്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നുവരുന്നത്. പലതരത്തിലുള്ള വ്യാജ പ്രചാരണങ്ങളും ഇന്നു സോഷ്യല്‍ മീഡിയയില്‍ ഇതു സംബന്ധിച്ചു നടക്കുന്നുണ്ട്. പോസ്റ്റ് ചെയ്താല്‍ റീച്ചുകിട്ടുമെന്നതിനാല്‍ പലരും ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ നിന്നു പിന്മാറുന്നില്ല.