Advertisment

പ്രവാസി പണം രാജ്യത്തിൻ്റെ സമ്പദ്ഘടനയെ സംരക്ഷിക്കുന്നു എന്ന് പറയുകയും എന്നാൽ പ്രവാസികളെ അവഗണിക്കുന്നതുമാണ് എക്കാലവും കേന്ദ്രബജറ്റ്, ബജറ്റിലെ പ്രവാസി അവഗണന പ്രതിഷേധാർഹം: പ്രവാസി കോൺഗ്രസ്

New Update
pravasi congrass

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ പ്രവാസി ക്ഷേമത്തെ പറ്റി ഒരു വരി പോലും ഉൾപ്പെടുത്താതെ മുൻബജറ്റിലെ അവഗണന്ന തുടരുകയാണെന്ന് പ്രവാസി കോൺഗ്രസ് .

Advertisment

പ്രവാസി പണം രാജ്യത്തിൻ്റെ സമ്പദ്ഘടനയെ സംരക്ഷിക്കുന്നു എന്ന് പറയുകയും അതിനായി ജീവിതം ഉഴിഞ്ഞുവെച്ച പ്രവാസികളെ കണ്ടില്ലെന്ന് നടിക്കുന്നതുമാണ് എക്കാലവും കേന്ദ്രബജറ്റ് .

സംസ്ഥാനത്ത് നിന്നുള്ള എം.പി.മാർ ഈ വിഷയം കേന്ദ്രസർക്കാരിന് മുമ്പിൽ എത്തിക്കുന്നതിന് നടപടി സ്വീകരിക്കണം. ഈ അവഗണനക്കെതിരെ പ്രവാസി സംഘടനകൾ ഒന്നിച്ച് നിന്ന് പോരാടേണ്ട സമയം അതിക്രമിച്ചിരിക്കയാണ്.

കഴിഞ്ഞ ദിവസംകൊച്ചിയിൽ നടന്ന പ്രവാസി സംഘടനകളുടെ ഏകോപന സമിതി യോഗം സംയുക്ത സഖ്യം രൂപീകരിച്ചതിൻ്റെ പ്രഖ്യാപനം ഫെബ്രുവരി 5 ന് തിരുവനന്തപുരത്ത് നടക്കുമെന്നും പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ദിനേശ് ചന്ദന , സംഘടനാ ജനറൽ സെക്രട്ടറി സലിം പള്ളിവിള എന്നിവർ അറിയിച്ചു.

Advertisment