നെന്മാറ ഇരട്ട കൊലപാതകം; പ്രതിക്കെതിരെ കുറ്റം തെളിയിക്കാൻ ശക്തമായ ശാസ്ത്രീയ തെളിവുകൾ ഉണ്ട് : ആലത്തൂർ ഡിവൈഎസ്പി

New Update
chenthamara-1

പാലക്കാട് നെന്മാറ ഇരട്ട കൊലപാതകത്തിൽ രണ്ട് പേർ മൊഴി മാറ്റിയെന്ന് ആലത്തൂർ ഡിവൈഎസ്പി മുരളീധരൻ. ചെന്താമര ഇനിയും ജാമ്യത്തിലിറങ്ങിയാൽ തങ്ങളെ കൊല്ലുമോ എന്നുള്ള ഭയമാണ് മൊഴിമാറ്റാൻ കാരണം എന്ന് ഡിവൈഎസ്പി പറഞ്ഞു. എന്നാൽ മൊഴിമാറ്റം കേസിനെ ബാധിക്കില്ലെന്ന് ഡിവൈഎസ്പി വ്യക്തമാക്കി.

Advertisment

പ്രതിക്കെതിരെ കുറ്റം തെളിയിക്കാൻ ശക്തമായ ശാസ്ത്രീയ തെളിവുകൾ ഉണ്ട്. എട്ടുപേരുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ആലത്തൂർ കോടതിയിൽ നിന്ന് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നു എന്നും ഡി വൈ എസ് പി പറഞ്ഞു.

കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും. എസ്പിയുടെയും ഡിഐജിയുടെയും നേതൃത്വത്തിൽ അവലോകനയോഗങ്ങൾ നടത്തുന്നുണ്ട് എന്നും ഡി വൈ എസ് പി കൂട്ടിച്ചേർത്തു.

Advertisment