/sathyam/media/media_files/2025/09/30/nenmara-2025-09-30-15-56-32.jpg)
പാ​ല​ക്കാ​ട്: നെ​ന്മാ​റ​യി​ൽ തൊ​ഴു​ത്തി​ലെ തൂ​ൺ വീ​ണ് ക്ഷീ​ര​ക​ർ​ഷ​ക​ന് ദാരുണാന്ത്യം. പാ​ല​ക്കാ​ട് നെ​ൻ​മാ​റ ക​യ​റാ​ടി സ്വ​ദേ​ശി മീ​രാ​ൻ സാ​ഹി​ബ് (71) ആ​ണ് മ​രി​ച്ച​ത്. പ​ശു​വി​നെ ക​റ​ക്കാ​ൻ തൊ​ഴു​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം.
കാ​ല​ങ്ങ​ളാ​യി പ​ശു​വി​നെ ക​റ​ന്ന് വി​റ്റാ​ണ് മീ​രാ​ൻ സാ​ഹി​ബ് ഉ​പ​ജീ​വ​നം ന​ട​ത്തി​യി​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് പ​ശു​ക്ക​ളെ ക​റ​ക്കാ​നാ​യി തൊ​ഴു​ത്തി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. പ​ശു​വി​നെ ക​റ​ക്കു​ന്ന സ​മ​യ​ത്ത് ഉണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് തൊ​ഴു​ത്തി​ന്‍റെ ക​ഴു​ക്കോ​ൽ മീ​രാ​ൻ സാ​ഹി​ബി​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മീ​രാ​ൻ സാ​ഹി​ബി​നെ അ​യ​ൽ​വാ​സി​ക​ൾ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.