Advertisment

പ്രതിഷേധക്കാര്‍ മതില്‍ തകര്‍ക്കുകയും ഗേറ്റ് അടര്‍ത്തി മാറ്റുകയും ചെയ്തു. നെന്മാറ ഇരട്ടകൊലപാതകവുമായി ബന്ധപ്പെട്ട് നെന്മാറ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്

മകളുടേയും മരുമകന്റേയും മുന്നില്‍ തലകാണിക്കാന്‍ വയ്യ, അതിനാല്‍ എത്രയും വേഗം ശിക്ഷ വിധിക്കണമെന്നും  ചെന്താമര കോടതി മുന്‍പാകെ ആവശ്യപ്പെട്ടു.

New Update
nenmaraUntitledkumbjj

പാലക്കാട്: നെന്മാറ ഇരട്ടകൊലപാതകവുമായി ബന്ധപ്പെട്ട് നെന്മാറ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പിഡിപിപി ആക്ട് പ്രകാരം കേസെത്ത് പൊലീസ്. മതില്‍ തകര്‍ക്കുകയും ഗേറ്റ് അടര്‍ത്തി മാറ്റുകയും ചെയ്ത പ്രതിഷേധക്കാര്‍ക്കെതിരെയാണ് കേസ്.

Advertisment

നിലവില്‍ പ്രതി ചെന്താമരയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഫെബ്രുവരി 12 വരെയാണ റിമാന്‍ഡ് ചെയ്തത്. വൈകിട്ടോടെയാണ് ചെന്താമരയെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്


മകളുടേയും മരുമകന്റേയും മുന്നില്‍ തലകാണിക്കാന്‍ വയ്യ, അതിനാല്‍ എത്രയും വേഗം ശിക്ഷ വിധിക്കണമെന്നും  ചെന്താമര കോടതി മുന്‍പാകെ ആവശ്യപ്പെട്ടു.

കൃത്യം ചെയ്തത് ഒറ്റയ്ക്കാണെന്നും നൂറ് വര്‍ഷം ശിക്ഷിച്ചോളൂവെന്നും  ചെന്താമര കോടതിയോട് പറഞ്ഞു. തന്റെ ജീവിതമാര്‍ഗ്ഗത്തെ തകര്‍ത്തു, അതുകൊണ്ടാണ് കൊലപാതകം ചെയ്തതെന്നും പ്രതി കൂട്ടിച്ചേര്‍ത്തു.

Advertisment