പാലക്കാട് : നെന്മാറ അയിലൂരില്‍ യുവാവിനെ വെട്ടിയ കേസില്‍ സുഹൃത്ത് പിടിയില്‍. വീഴ്‌ലി സ്വദേശി ഷാജിയെ വെട്ടിയ കേസില്‍ വീഴ്‌ലി സ്വദേശി തന്നെയാണ് രജീഷ് എന്ന ടിന്റുമോന്‍ ആണ് പിടിയിലായത്.
രജീഷിന്റെ ഭാര്യ ഇയാളെ ഉപേക്ഷിച്ച് പോയതിനെ പരിഹസിച്ചതാണ് പ്രകോപനമെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രി ഷാജിയും രജീഷും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു.
ഇതിന് ശേഷമാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതും ഭാര്യ ഉപേക്ഷിച്ച് പോയത് പറഞ്ഞ് ഷാജി പരിഹസിക്കുകയും ചെയ്തത്. കൊലക്കേസ് പ്രതിയായ രജീഷ് ജാമ്യത്തില്‍ ഇറങ്ങിയതാണ്.