പാലക്കാട്: നെന്മാറയിലെ ഇരട്ടക്കൊലപാതകത്തിന്റെ പിന്നാമ്പുറം പരിശോധിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് കൊലപാതകിയുടെ ഉദ്ദേശങ്ങൾ പൂർത്തീകരിച്ച ശേഷം നടപടി മതി എന്ന് പോലീസ് മുൻകൂട്ടി തീരുമാനിച്ചു ഉറപ്പിച്ചത് പോലെയായിരുന്നുവെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം വിമൻ ഇന്ത്യ മൂവ്മെൻറ് നേതാക്കൾ.
2019ൽ സജിത എന്ന യുവതിയെ കൊലപ്പെടുത്തിയ വ്യക്തി ജാമ്യത്തിൽ ഇറങ്ങിയശേഷം കുടുംബത്തി നെതിരെ നിരന്തരം കൊല ഭീഷണി മുഴക്കിയ കാര്യം കുടുംബവും നാട്ടുകാരും പോലീസിനെ അറിയിച്ചിട്ടും കൃത്യമായ നടപടികൾ സ്വീകരിക്കാതിരുന്നത് പോലീസിന്റെ കൃത്യവിലോപമാണ്.
ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ മടിക്കുന്നവർ പോലീസ് വകുപ്പിന് തന്നെ അപമാനമാണ്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് മതിയായ സംരക്ഷണവും നഷ്ടപരിഹാരവും നൽകാൻ സർക്കാർ തയ്യാറാകണമെന്നും കൃത്യവിലോപം കാണിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
സംസ്ഥാന സമിതി അംഗം ബാബിയ ഷെരീഫ്, പാലക്കാട് ജില്ലാ സെക്രട്ടറി ലൈല ഫക്രുദീൻ, വൈസ് പ്രസിഡണ്ട് റുഖിയ അലി, ജില്ലാ കമ്മിറ്റി അംഗം ഷമീന എന്നിവർ പങ്കെടുത്തു