വീട്ടമ്മയുടെ മാല പൊട്ടിച്ചെന്ന കേസില്‍ സംശയം. നെന്മാറ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

വീട്ടമ്മയുടെ മാല പൊട്ടിച്ചെന്ന കേസില്‍ സംശയത്തിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത അയിലൂര്‍ സ്വദേശിയാണ് കൈഞരമ്പ് മുറിച്ചത്. 

New Update
arreste

പാലക്കാട്: നെന്മാറ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനില്‍ വച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. വീട്ടമ്മയുടെ മാല പൊട്ടിച്ചെന്ന കേസില്‍ സംശയത്തിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത അയിലൂര്‍ സ്വദേശിയാണ് കൈഞരമ്പ് മുറിച്ചത്. 

Advertisment

ചായ നല്‍കിയ ഗ്ലാസ് പൊട്ടിച്ച് ചില്ലുകഷണം വച്ച് കൈ മുറിക്കുകയായിരുന്നു. ഇടത് കൈയിലാണ് യുവാവ് സ്വയം മുറിവേല്‍പ്പിച്ചത്. മുറിവ് ആഴത്തിലുള്ളതല്ല. 


പരുക്കേറ്റ ഇയാളെ പൊലീസുകാര്‍ ഉടന്‍ തന്നെ നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇന്നലെയാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

 

Advertisment