ഡല്‍ഹിയില്‍ മരിച്ച മലയാളി വിദ്യാര്‍ഥി നെവിന്‍ ഡാല്‍വിന്റെ മരണ വിവരം മാതാപിതാക്കള്‍ അറിയുന്നത് പള്ളിയില്‍ പ്രാര്‍ഥനയ്ക്കെത്തിയപ്പോള്‍; മകന്റെ മരണം അറിഞ്ഞ് ആരോഗ്യപ്രശ്നം നേരിട്ട ഇരുവരും ആശുപത്രിയില്‍

മലയാറ്റൂര്‍ മുടങ്ങാമറ്റം സ്വദേശികളായ നെവിന്റെ അച്ഛനും അമ്മയും ഞായറാഴ്ച്ച പ്രാര്‍ഥനകള്‍ക്കായി ആലുവയിലെ പള്ളിയിലെത്തിയപ്പോഴാണ് മകന് നേരിട്ട ദുരന്തം അറിയുന്നത്.

New Update
nevin Untitleddel

കൊച്ചി: ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് കോച്ചിങ് കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മരിച്ച മലയാളി വിദ്യാര്‍ഥി നെവിന്‍ ഡാല്‍വിന്റെ മരണ വിവരം മാതാപിതാക്കള്‍ അറിയുന്നത് പള്ളിയില്‍ പ്രാര്‍ഥനയ്ക്കെത്തിയപ്പോള്‍. 

Advertisment

മലയാറ്റൂര്‍ മുടങ്ങാമറ്റം സ്വദേശികളായ നെവിന്റെ അച്ഛനും അമ്മയും ഞായറാഴ്ച്ച പ്രാര്‍ഥനകള്‍ക്കായി ആലുവയിലെ പള്ളിയിലെത്തിയപ്പോഴാണ് മകന് നേരിട്ട ദുരന്തം അറിയുന്നത്.

നെവിന്റെ വിയോഗ വാര്‍ത്തയറിഞ്ഞതോടെ ആരോഗ്യപ്രശ്നം നേരിട്ട ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

നെവിന്റെ കുടുംബം പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാറ്റൂരില്‍ വസ്തു വാങ്ങി വീട് വച്ച് താമസിക്കുകയാണ്.

കാലടി സര്‍വകലാശാലയിലെ ജിയോഗ്രഫി വിഭാഗം അധ്യാപികയാണ് നെവിന്റെ അമ്മ. അച്ഛന്‍ വിരമിച്ച പോലീസ് ഉദ്യോഗസ്ഥനാണ്. നെവിന് ഒരു സഹോദരിയുമുണ്ട്. 

 

Advertisment