Advertisment

ചെവിയും കണ്ണും യഥാസ്ഥാനത്തല്ല, വായ തുറക്കുന്നില്ല, മലർത്തി കിടത്തിയാൽ നാവ് ഉള്ളിലേക്ക് പോകും. ആലപ്പുഴയിൽ നവജാത ശിശുവിന് അപൂർവ വൈകല്യം, ഗര്‍ഭകാലത്ത് പലതവണ സ്കാനിംഗ് നടത്തിയെങ്കിലും ഒരിക്കൽ പോലും ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ല, നാല് ഡോക്ടർമാർക്കെതിരെ കേസ്

നവജാത ശിശുവിന് ഗുരുതര വൈകല്യങ്ങളുണ്ടെന്നത് പ്രസവകാലത്ത് നടത്തിയ പരിശോധനകളിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

New Update
new born baby

ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവിന് അപൂർവ വൈകല്യം. സംഭവത്തില്‍ നാല് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ ആരോഗ്യ വിഭാഗം ഡയറക്ടർ ഡിഎംഒയോട് റിപ്പോർട്ട് തേടി. 

Advertisment

ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് കേസെടുത്തത്.

നവജാത ശിശുവിന് ഗുരുതര വൈകല്യങ്ങളുണ്ടെന്നത് പ്രസവകാലത്ത് നടത്തിയ പരിശോധനകളിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തി കിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും.

കാലിനും കൈക്കും വളവുമുണ്ട്. കുട്ടിയ്ക്ക് മുലപ്പാൽ പോലും നൽകാനാകാത്ത സ്ഥിതിയാണെന്ന് കുടുംബം പറയുന്നു.

ഗര്‍ഭകാലത്ത് പലതവണ സ്കാനിംഗ് നടത്തിയെങ്കിലും ഒരിക്കൽ പോലും ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. സംഭവത്തില്‍ കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ സൂപ്രണ്ടിനോട് അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് ഡിഎംഒ ആവശ്യപ്പെട്ടത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് സൂപ്രണ്ട് ഉടൻ ഡിഎംഒയ്ക്ക് കൈമാറും,

Advertisment