നവജാത ശിശുവിന്റെ ദുരൂഹ മരണം; ഡോക്ടറുടെ മൊഴി എന്ന തരത്തിൽ വരുന്ന വാർത്തകൾ വ്യാജം, ഡോക്ടറുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ്; പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

രണ്ടാം പ്രതി യുവതിയുടെ ആണ്‍ സുഹ്യത്ത് തകഴി സ്വദേശി തോമസ് ജോസഫ് മൂന്നാം പ്രതി അശോക് ജോസഫ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങാൻ ഉള്ള അപേക്ഷയാണ് പൊലീസ് നാളെ നൽകുന്നത്.

New Update
new born Untitledmaa

ആലപ്പുഴ: കുന്നുമ്മയില്‍ നവജാതശിശുവിനെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നു പ്രതികളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുമെന്ന് പൊലീസ്. 

Advertisment

കേസിൽ ഡോക്ടറുടെ മൊഴി എന്ന തരത്തിൽ വരുന്ന വാർത്തകൾ വ്യാജമാണെന്നും ഡോക്ടറുടെ മൊഴി പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

പ്രതികളെ കസ്റ്റഡിൽ വിടാനുള്ള അപേക്ഷ പൊലീസ് നാളെ സമർപ്പിക്കും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. കേസിലെ ഒന്നാം പ്രതി കുഞ്ഞിൻ്റെ അമ്മയായ യുവതി ചികിത്സയിലായതിനാൽ കസ്റ്റഡി അപേക്ഷ പിന്നീട് സമർപ്പിക്കും.

രണ്ടാം പ്രതി യുവതിയുടെ ആണ്‍ സുഹ്യത്ത് തകഴി സ്വദേശി തോമസ് ജോസഫ് മൂന്നാം പ്രതി അശോക് ജോസഫ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങാൻ ഉള്ള അപേക്ഷയാണ് പൊലീസ് നാളെ നൽകുന്നത്.

Advertisment