മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല; ഗര്‍ഭിണിയായിരുന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല, മകളുടെ പ്രണയബന്ധം അറിയാമായിരുന്നു. വിവാഹത്തിന് ഇരുവീട്ടുകാരും സമ്മതിച്ചിരുന്നതാണെന്ന് യുവതിയുടെ അമ്മ

യുവതി നല്‍കിയ കുഞ്ഞിനെ കാമുകന്‍ ജോമസ് ജോസഫാണ് കുഴിച്ചിട്ടത്. മറവു ചെയ്യാന്‍ സഹായം നല്‍കിയതിനാണ് സുഹൃത്ത് അശോക് ജോസഫിനെ അറസ്റ്റ് ചെയ്തത്.

New Update
thomas joseph Untitledkol

ആലപ്പുഴ: മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഗര്‍ഭിണിയായിരുന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും തകഴിയില്‍ നവജാതശിശുവിനെ കുഴിച്ചു മൂടിയ യുവതിയുടെ അമ്മ. മകളുടെ പ്രണയബന്ധം അറിയാമായിരുന്നുവെന്നും വിവാഹത്തിന് ഇരുവീട്ടുകാരും സമ്മതിച്ചിരുന്നതാണെന്നും അമ്മ പറഞ്ഞു. 

Advertisment

അതേസമയം, നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തില്‍ അറസ്റ്റിലായ യുവതിയുടെ കാമുകന്‍ തോമസ് ജോസഫ്, സുഹൃത്ത് അശോക് ജോസഫ് എന്നിവരെ റിമാന്‍ഡ് ചെയ്തു.

യുവതി നല്‍കിയ കുഞ്ഞിനെ കാമുകന്‍ ജോമസ് ജോസഫാണ് കുഴിച്ചിട്ടത്. മറവു ചെയ്യാന്‍ സഹായം നല്‍കിയതിനാണ് സുഹൃത്ത് അശോക് ജോസഫിനെ അറസ്റ്റ് ചെയ്തത്.

Advertisment