/sathyam/media/media_files/2025/12/02/1513739-kpcc-2025-12-02-19-11-29.webp)
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ ബലാത്സംഗ പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി കെപിസിസി.
ബം​ഗളൂരുവിൽ താമസിക്കുന്ന 23കാരിയുടെ പരാതിയാണ് ഡിജിപിക്ക് കൈമാറിയത്. പരാതി ഡിജിപിക്ക് കൈമാറിയതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വർക്കിങ് പ്രസിഡന്റ് എ.പി അനിൽകുമാറും അറിയിച്ചു.
12.47നാണ് രാഹുൽനെതിരെ കെപിസിസിക്ക് പരാതി ലഭിച്ചതെന്നും അപ്പോൾ തന്നെ പരാതി ഡിജിപിക്ക് കൈമാറിയെന്നും അനിൽകുമാർ പ്രതികരിച്ചു.
നിയമം നിയമപരമായി നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കൊള്ളയിൽ സിപിഎം നേതാക്കൾ ജയിലിൽ കിടക്കുകയാണ്. ചോദ്യങ്ങൾ ചോദിക്കേണ്ടത് സിപിഎമ്മിനോടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പേരില്ലാത്ത പരാതിയാണെങ്കിൽ പോലും അതിന്റെ ഗൗരവം പരിഗണിച്ച് ഡിജിപിക്ക് അയച്ചുകൊടുത്തെന്ന് കെ. മുരളീധരൻ പറഞ്ഞു.
പൊലീസുമായി പാർട്ടി സഹകരിക്കും. ആരോപണവിധേയനായ വ്യക്തിയെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും അതിനാൽ സംഘടനാപരമായി ഇനി നടപടിയൊന്നും എടുക്കാനാവില്ലെന്നും പരാതി ഡിജിപിക്ക് നൽകിയിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റ് പരാതിക്കാരിയെ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us