/sathyam/media/media_files/2026/02/07/vision-2031-2026-02-07-15-56-15.jpg)
തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് കോടികൾ പൊടിച്ച് പുതിയ ആഘോഷത്തിന് സർക്കാർ തയ്യാറെടുക്കുന്നത്. 2031-ൽ കേരളം രൂപീകൃതമായതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ മുന്നോടിയായി നടത്തുന്ന ‘വിഷൻ 2031 – ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഡെവലപ്‌മെന്റ് ആൻഡ് ഡെമോക്രസി’ എന്ന പരിപാടിക്കായി 3.30 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.
ജനുവരി 30-ന് മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് (G.O.(Rt)No.46/2026/P&EA) ഈ വമ്പൻ തുക അനുവദിച്ചിരിക്കുന്നത് .
വെറും മൂന്ന് ദിവസം (ഫെബ്രുവരി 15 മുതൽ 17 വരെ) തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിക്കായി വൻ തുകയാണ് അനുവദിച്ചിട്ടുള്ളത്. വിമാനയാത്രയ്ക്ക് മാത്രം 1.33 കോടിയാണ്. വിദേശത്ത് നിന്നും മറ്റും അതിഥികളെ എത്തിക്കുന്നതിനുള്ള യാത്രാ ചെലവിനായി മാത്രം ഒരു കോടി മുപ്പത്തിമൂന്ന് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.​ഉദ്ഘാടന ചടങ്ങിനും സ്റ്റേജ് കെട്ടാനുമായി 70 ലക്ഷം രൂപ.
​ ഭക്ഷണത്തിന് 45 ലക്ഷവും താമസം ഒരുക്കാൻ 13.52 ലക്ഷവും പ്രത്യേകം അനുവദിച്ചു.
​മറ്റ് ചെലവുകൾ: കിറ്റുകൾക്കായി 8.35 ലക്ഷവും സമാപന സമ്മേളനത്തിന് 30 ലക്ഷവും നീക്കിവെച്ചിട്ടുണ്ട്.
സംസ്ഥാന പ്ലാനിംഗ് ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ അന്താരാഷ്ട്ര സെമിനാറിൽ ഡൊമെയ്ൻ വിദഗ്ധർ, അക്കാദമിക് വിദഗ്ധർ, ആക്ടിവിസ്റ്റുകൾ എന്നിവർ പങ്കെടുക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.
എന്നാൽ സാധാരണക്കാർക്ക് ഇതിൽ നിന്ന് എന്ത് ഗുണം ലഭിക്കുമെന്ന ചോദ്യം ബാക്കിയാണ്. സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നു മുണ്ട് മുറുക്കി ഉടുക്കണമെന്നും ധനവകുപ്പ് ആവർത്തിക്കുമ്പോഴാണ് പ്ലാനിംഗ് ആൻ്റ് എക്കണോമിക് അഫയേഴ്സിൽ നിന്ന് ഈ ഉത്തരവ് വന്നിരിക്കുന്നത്. ഐ&പിആർഡി (I&PRD), സി-ഡിറ്റ് (C-DIT) എന്നീ സ്ഥാപനങ്ങൾക്കാണ് പരിപാടിയുടെ സംഘാടന ചുമതല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us