/sathyam/media/media_files/2025/12/29/arya-rajendran-bincy-sebastian-2025-12-29-16-39-00.jpg)
കോട്ടയം: തദ്ദേശ സ്ഥാപനങ്ങളില്‍ പുതു ഭരണസമിതികള്‍ അധികാരമേറ്റതോടെ, വികസനപ്രതീക്ഷയില്‍ ജനങ്ങള്‍.
ജനങ്ങളുമായി ഏറ്റവും അടുത്തു ബന്ധപ്പെട്ടവരാണു തദ്ദേശ സ്ഥാനപങ്ങള്‍. ഒരാവശ്യത്തിനു ജനങ്ങള്‍ ഓടി എത്തുന്നതും തദ്ദേശ സ്ഥാപനങ്ങളിലേക്കാണ്.
എന്നാല്‍, കേരളത്തിലെ പതിവു കാഴ്ചകള്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ മുതല്‍ ഭരണാധികരികളെ അഹങ്കാരികളും അധികാര മോഹികളുമാക്കി മാറ്റുന്ന കാഴ്ചയാണ്.
കോട്ടയം നഗരസഭയില്‍ ഒരു റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ കല്യാണ മണ്ഡപം വാടകയ്ക്കു എടുത്തപ്പോള്‍ നല്‍കിയ ഡെപ്പോസിറ്റ് തിരുച്ചു വാങ്ങാന്‍ കയറി ഇറങ്ങി നന്നത് ഏഴുപത്തിനാലു ദിവസമാണ്. മൂന്നു ദിവസം പോലും ഇതിനു വേണ്ടെന്നില്ലെന്നിരിക്കയാണിത്.
/filters:format(webp)/sathyam/media/media_files/MaQyN1Z4DTKCJWhdEdvL.jpg)
കോട്ടയം നഗരസഭയില്‍ ഒരു കാര്യങ്ങളും ജനങ്ങള്‍ക്ക് അനുകൂലമായി നടന്നിരുന്നില്ലെന്നതാണു വാസ്തവം. കഴിഞ്ഞ അഞ്ചു വര്‍ഷം പേരിനു പോലും ഒരു വികസന പ്രവര്‍ത്തനം നടത്താത്ത ഏക നഗരസഭയും കോട്ടയത്തേതാകും.
അധ്യക്ഷ സ്ഥാനം കിട്ടിയെന്നു പറഞ്ഞു ധിക്കാരപരമായി ജനങ്ങളോട് പെരുമാറെരുതെന്നു പഠിപ്പിക്കുന്നതു തിരുവനന്തപുരം കോര്‍പ്പറേഷനാണ്. മേയറുടെ അഹങ്കാരവും ഭരണത്തിലെ അഴിമതിയുമാണു പതിറ്റാണ്ടുകളായി ഇടതു കോട്ടയായിരുന്നു കോര്‍പ്പറേഷന്‍ ബി.ജെ.പി പിടിക്കാന്‍ കാരണം.
/filters:format(webp)/sathyam/media/media_files/3Vc0luubeufgaSpVhdOl.jpg)
തദ്ദേശ സ്ഥാപനങ്ങളില്‍ ഓരോ ആവശ്യങ്ങളുമായി എത്തുന്ന ജനങ്ങള്‍ക്കു സമയ ബന്ധിതമായി അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കണം. ജനങ്ങള്‍ ഏറ്റും അധികരം കാത്തിരിക്കുന്നതു തൊഴിലവസരങ്ങളുടെ വര്‍ധനയാണ്.
ഐ.ടി അടക്കം വിവിധ സംരംഭങ്ങള്‍ യാഥാര്‍ഥ്യമാക്കി യുവാക്കളെ നാട്ടില്‍പിടിച്ചുനിര്‍ത്താനുള്ള പദ്ധതികള്‍ വേണമെന്ന ആവശ്യമാണ് ഉയരുന്നത്. പുതിയ ഭരണസമിതി ഇതിനു മുന്‍കൈ എടുക്കണമെന്നാണ് ആവശ്യം.
നഗരസഭകള്‍ അടിസ്ഥാന സൗകര്യങ്ങളില്‍ പിന്നിലാണ്. റോഡുകള്‍ പലതും തകര്‍ന്നു കിടക്കുന്നു. ഇന്നും തടിപ്പാലം ഉപയോഗിക്കേണ്ട അവസ്ഥയില്‍ കഴിയുന്ന പ്രദേശങ്ങള്‍ സംസ്ഥാനത്ത് ഏറെയുണ്ട്. ഇവിടെ പാലങ്ങള്‍ ഒരുക്കാനുള്ള ഇടപെടലും വേണമെന്ന നാട്ടുകാര്‍ മുന്നോട്ടുവെക്കുന്നു.
ഒഴിവ് സമയങ്ങള്‍ ചെലവഴിക്കാന്‍ കഴിയുന്ന മികച്ച കേന്ദ്രങ്ങളും ജനങ്ങളുടെ സ്വപ്നങ്ങളിലുണ്ട്. വിവിധ ഗ്രാമപഞ്ചായത്തുകളെ അലട്ടുന്ന പ്രശ്‌നങ്ങളും നിരവധിയാണ്. ഇവക്കു പുതിയതായി ചുമതലയേറ്റവര്‍ പരിഹാരം കാണുമെന്നാണു പ്രതീക്ഷ. ടൂറിസം വികസനം അനിവാര്യമാമെന്നു ജനങ്ങള്‍ പറയുന്നു.
തെരുവുനായ് ശല്യം പരിഹരിക്കാനായി അടിയന്തര ഇടപെടലെന്ന ആവശ്യവും ജനങ്ങള്‍ മുന്നോട്ടുവെക്കുന്നു. കഴിഞ്ഞ ഭരണസമിതികള്‍ തെരുവുനായ് ശല്യം പരിഹരിക്കാനായി എ.ബി.സി കേന്ദ്രത്തിന്റെ നിര്‍മാണത്തിനു തുടക്കമിട്ടെങ്കിലും പലയിടത്തും പൂര്‍ത്തിയാക്കാനായിട്ടില്ല.
വന്യമൃഗ ശല്യം പരിഹരിക്കേണ്ടതും പുതിയ ഭരണ സമിതികള്‍ക്കു വെല്ലുവിളിയാണ്. സംസ്ഥാനത്തെ 250 തദ്ദേശ സ്ഥാപനങ്ങള്‍ കടുത്ത വന്യമൃഗ ശല്യം നേരിടുന്നവയാണ്. പുതിയ ഭരണ സമിതി എത്തിയാല്‍ ഉടന്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുമെന്നാണു വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍, എന്തു പരിഹാരം കാണും എന്നതില്‍ പുതിയ ഭരണസമിതിക്കും ഒരു നിശ്ചയമില്ലാത്ത അവസ്ഥയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us